ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് ; സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു; മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തും

ഇന്ന് നടത്തിയ പരിശോധനയിൽ മന്ത്രി എ.സി മൊയ്തീന്‍റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി . ഇന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടക്കുകയും ചെയ്തു . എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയും ഓഫീസിലെ മറ്റ് ജീവനക്കാരും നിരീക്ഷണത്തില്‍ പോകുകയും ചെയ്തു . മന്ത്രിക്ക് കോവിഡ് ടെസ്റ്റ് നടത്തുവാനുള്ള നീക്കങ്ങൾ തുടങ്ങി.
തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ തലസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.സംസ്ഥാനത്ത് വരുന്ന ഒരാഴ്ച കൊവിഡ് വ്യാപനം മൂര്‍ദ്ധന്യത്തിലെത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിനിടെ 120 പേരുടെ മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 2375 പേര്‍ക്ക് കൊവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് .സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കള്ളിക്കാട് തുണ്ടുനട സ്വദേശിനി ഓമന (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം കള്ളിക്കാട് തുണ്ടുനട സ്വദേശിനി ഓമന (70) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha


























