സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ച! അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം

സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്തു കടന്നത് വന്‍ സുരക്ഷാ വീഴ്ചയാണെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായാണ് സൂചന. തീപിടിത്തമുണ്ടായി മിനിറ്റുകള്‍ക്കകമാണ് കെ സുരേന്ദ്രന്‍ സ്ഥലത്തെത്തിയത്. ചീഫ് സെക്രട്ടറി പോലും എത്തും മുമ്ബ് സുരേന്ദ്രന്‍ സ്ഥലത്തെത്തിയത് സംശയകരമാണ്.
സുരേന്ദ്രനും മറ്റുള്ളവരും സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
തീപിടിത്തമുണ്ടായതിനു പിന്നാലെ ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് അ്‌ന്വേഷിക്കണമെന്ന് നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.
ഇപി ജയരാന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ പ്രതിഷേധത്തില്‍ സംശയം പ്രകടിപ്പിച്ചു രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























