'ഒരു മൂളല്‍ മാത്രമേ ഓര്‍മയുള്ളു. മണിക്കൂറുകള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ബോധം തെളഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അത്. കൈരണ്ടും മുറിച്ചു കളയാന്‍ പോകുകയാണന്ന് ഡോക്ടര്‍മാര്‍ അനിലിനെ അറിയിച്ചു...' ശ്രദ്ധേയമായി പി ടി ചാക്കോയുടെ ഒരു ഫേസ്ബുക് പോസ്റ്റ്
കഴിഞ്ഞ ദിവസമാണു കണ്ണൂർ പൊന്ന്യത്തു ഇത്തരത്തിൽ സ്ഫോടനമുണ്ടായത്. സ്ഥിരം ബോംബ് നിര്‍മാണ കേന്ദ്രമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിലേക്കു ബോംബുകള്‍ എത്തിക്കുന്നത് ഇവിടെ നിന്നാണെന്ന് ഇതിനോടകം തന്നെ പൊലീസിനു വിവരം ലഭിച്ചു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് മൂന്നു തരം ബോംബുകളാണ് വെള്ളിയാഴ്ച കണ്ടെത്തിയത് തന്നെ. എന്നാൽ പൊള്ളിക്കുന്ന അനുഭവക്കുറിപ്പുമായി പി.ടി ചാക്കോ രംഗത്ത് എത്തുകയുണ്ടായി.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
കണ്ണൂരിൽ ഇത്തരം പൊള്ളുന്ന അനുഭവങ്ങൾ ഉണ്ട് .
കഴിഞ്ഞ ദിവസമാണ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ സി പി എം പ്രവർത്തകനടക്കം കണ്ണൂരിൽ ബോബനിർമ്മാണത്തിനിടയിൽ പരിക്കേറ്റത് .സി പി എമ്മിന്റെ ശക്തി കേന്ദ്രത്തിലെ ഈ സംഭവം ഇടതുപക്ഷത്തെ കൂടുതൽ പ്രതിരോധത്തിൽ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ .ഈ സാഹചര്യത്തിൽ പി ടി ചാക്കോയുടെ ഒരു ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ് .അത് ഇനങ്ങനെയാണ് തുടങ്ങുന്നത് .
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകനടക്കം മൂന്നു പേര്‍ക്കാണ് ഇന്നലെ കണ്ണൂര്‍ കതിരൂര്‍ പൊന്ന്യത്ത് ബോംബു നിര്‍മാണത്തിനിടയില്‍ പരിക്കേറ്റത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ 28-ാം പ്രതിയായിരുന്ന അഴിയൂര്‍ സ്വദേശി റമീഷ് എന്ന 32 കാരന്റെ ഇരുകൈകളും സ്‌ഫോടനത്തില്‍ തകര്‍ന്നുപോയി.കണ്ണൂരില്‍ വലിയ തോതില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായ 1999ല്‍ ഇതേസ്ഥലത്തുവച്ച് ബോംബു നിര്‍മാണത്തിനിടയില്‍ കൈകള്‍ രണ്ടും നഷ്ടപ്പെട്ട പുല്ലിയോട് രയരോത്ത് അനില്‍കൂമാറിനെ തലശേരി സഹകരണ ആശുപത്രിയില്‍ വച്ച് ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. 'ഹൃദയത്തില്‍ പട്ടട എരിയുന്നവര്‍' എന്ന തലക്കെട്ടോടെ ദീപിയകയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയില്‍ അനില്‍കുമാറിന്റെ കഥയും പറയുന്നുണ്ട്.
കതിരൂര്‍ പുല്യോട്ട് ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ വച്ചായിരുന്നു ബോംബ് നിര്‍മാണം. ബോംബ് നിര്‍മാണത്തില്‍ യാതൊരു വൈദഗ്ധ്യവും ഇല്ലാത്ത സിപിഎം പ്രവര്‍ത്തകരായ അനിലും രണ്ടുപേരും കൂടിയാണ് അന്നു നാടന്‍ ബോംബ് ഉണ്ടാക്കിയത്. വയറുകള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതാണ് ബോംബ് നിര്‍മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി.ബെഞ്ചിട്ട് അതില്‍ കമിഴ്ന്നു കിടന്നും തെങ്ങിനു കൈകള്‍ ചുറ്റിനിന്നും മറ്റുമാണ് നാടന്‍ ബോംബിലെ വയറുകള്‍ കൂട്ടിയോജിപ്പിക്കുന്നത്. പൊട്ടിയാലും കൈകള്‍ മാത്രമേ നഷ്ടപ്പെടൂ. ജീവന്‍ തിരിച്ചു കിട്ടും.അനിലിന്റെയും ഇപ്പോള്‍ റമീഷിന്റെയും കൈപ്പത്തികളാണ് അറ്റുപോയത്. റമീഷിന്റെ കൂടെയുണ്ടായിരുന്ന രണ്ടു പേരും പരിക്കുകളോടെ രക്ഷപ്പെട്ടു.അന്നു നടന്ന സ്‌ഫോടനത്തിന്റെ ഭീകരദൃശ്യങ്ങളൊന്നും അനിലിന്റെ ഓര്‍മയിലില്ല. ഒരു മൂളല്‍ മാത്രമേ ഓര്‍മയുള്ളു. മണിക്കൂറുകള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ബോധം തെളഞ്ഞു. ഓപ്പറേഷന്‍ തിയേറ്ററിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു അത്. കൈരണ്ടും മുറിച്ചു കളയാന്‍ പോകുകയാണന്ന് ഡോക്ടര്‍മാര്‍ അനിലിനെ അറിയിച്ചു.
അപ്പോഴാണ് അനിലിന്റെ മനസില്‍ ശരിക്കുള്ള സ്‌ഫോടനം നടന്നത്.ഓപ്പറേഷനുശേഷം അനില്‍ കട്ടിലില്‍ കിടക്കുമ്പോഴാണ് ഒരു കൊതുക് വട്ടമിട്ടു പറന്ന് മൂക്കില്‍വന്നിരുന്നത്. കൊതുകിന്റെ കൊമ്പുകള്‍ മൂക്കില്‍ ആഴ്ന്നറങ്ങിയപ്പോള്‍ അനില്‍ കൊതുകിനെ അടിക്കാന്‍ കൈകള്‍ ആഞ്ഞുവീശി. പക്ഷേ കൈകള്‍ അനങ്ങുന്നില്ല. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് പലരേയും കൊല്ലാന്‍ കഴിയുന്ന ബോംബുകള്‍ കൈവശം ഉണ്ടായിരുന്ന അനിലിന് ഇപ്പോള്‍ ഒരു കൊതുകിനെ പോലും കൊല്ലാനാവുന്നില്ല!ഇത്രയേയുള്ളു മനുഷ്യന്റെ കാര്യം.കണ്ണൂരില്‍ എവിടെ തിരിഞ്ഞാലും ഇത്തരം പൊള്ളുന്ന അനുഭവങ്ങളുണ്ട്. പക്ഷേ ആരും അതില്‍ നിന്നും പഠിക്കുന്നില്ല. എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത് .
https://www.facebook.com/Malayalivartha





















