ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചു; രണ്ട് ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ബന്ദിപ്പൂര്‍ ജില്ലയിലെ കിഷന്‍ഗംഗ നദിയില്‍ നിന്നും രണ്ട് ഹിസ്‌ബുള്‍ മുജാഹിദീന്‍ ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പാക് അധീന കാശ്മീരില്‍ നിന്നും ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചതെന്നാണ് പ്രാഥമിക വിവരം.
ഭീകരവാദികളില്‍ സമീര്‍ അഹ്മദ് ഭട്ട് എന്ന പേരില്‍ തിരിച്ചറിഞ്ഞിട്ടുള്ളയാള്‍ പുല്‍വാമ ജില്ലയിലെ ഡാങ്ങേര്‍പൂർ സ്വദേശിയും നിസാര്‍ അഹ്മദ് റാത്തര്‍ എന്ന് പേരുള്ള രണ്ടാമത്തെ ഭീകരന്‍ പുല്‍വാമയിലെ തന്നെ ട്രാളില്‍ നിന്നുമുള്ളയാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
രണ്ടുപേരും 2018ല്‍ പുല്‍വാമയില്‍ നിന്നും കാണാതായവരാണെന്നും വിവരം ലഭിച്ചു. നാല് റിസ്റ്റ് വാച്ചുകള്‍, 116 എ.കെ റെഡ് ഡോട്ട് സൈറ്റുകള്‍(ആര്‍.ഡി.എസ്), 9 എം.എം ആര്‍.ഡി.എസ്, ഒരു ഗ്രനേഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. ഒപ്പം ഇരുവരുടെയും പക്കല്‍ നിന്നും ആധാര്‍ കാര്‍ഡും ഡ്രൈവിംഗ് ലൈസന്‍സും കണ്ടെടുത്തു.
https://www.facebook.com/Malayalivartha





















