മറക്കില്ലൊരിക്കലും... ഇന്ത്യയെ തോല്‍പ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ചൈനക്കാര്‍ക്ക് അടിമുടി പതറുന്നു; ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി ചൈനീസ് സൈന്യം ഭീകരത സൃഷ്ടിക്കുമ്പോള്‍ തന്നെ നന്മമരമായി ഇന്ത്യന്‍ സേന; മലനിരകളില്‍ വഴിതെറ്റി തണുത്ത് വിറച്ച ചൈനാക്കാര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ ആശ്വാസമായത് വലിയ വാര്‍ത്ത

ഇന്ത്യയെ എല്ലാ തരത്തിലും തോല്‍പ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചൈനീസ് പട്ടാളം. എന്നാല്‍ ഓരോ തവണയും ഇന്ത്യന്‍ സേന ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്. ലഡാക്കില്‍ തുടങ്ങിയ സംഘര്‍ഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ ചൈന താത്ക്കാലികമായി പിന്മാറിയിരുന്നു. വീണ്ടും ചൈന പ്രകോപനം സൃഷ്ടിക്കുന്നതിനിടെ ഇന്ത്യന്‍ സേന തന്ത്ര പ്രധാനമായ മല നിരകളില്‍ ആധിപത്യം സ്ഥാപിച്ചത് ചൈനയെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ചൈനീസ് പട്ടാളം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയെന്ന വാര്‍ത്തയും വന്നു. അപ്പോഴാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മഹത്വം വെളിവാക്കുന്ന സംഭവമുണ്ടായത്.
സംഘര്‍ഷങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും നന്മയുടെയും നിറകുടമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. വഴിതെറ്റിപ്പോയ മൂന്ന് ചൈനീസുകാര്‍ക്കാണ് ഇന്ത്യന്‍ സേന സഹായഹസ്തം നീട്ടിയത്. നോര്‍ത്ത് സിക്കിമിലെ പീഠഭൂമിയ്ക്കു സമീപം 17,500 അടി ഉയരത്തില്‍ വഴിയറിയാതെ നിന്ന ഒരു സ്ത്രീ അടങ്ങിയ മൂന്നംഗ സംഘത്തെ രക്ഷപെടുത്തിയ സേന അവര്‍ക്ക് ഭക്ഷണവും തണുപ്പകറ്റാന്‍ വസ്ത്രങ്ങളും നല്‍കി.
'വളരെ കുറഞ്ഞ താപനിലയില്‍ ഒരു സ്ത്രീ അടക്കം മൂന്നു ചൈനീസുകാര്‍ അകപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ അപകടം മനസ്സിലാക്കി ഇന്ത്യന്‍ സേന അവിടേക്ക് ഓടിയെത്തി. അവര്‍ക്ക് വേണ്ട ഓക്‌സിജന്‍ അടക്കമുള്ള വൈദ്യസഹായങ്ങളും ഭക്ഷണവും തണുത്തുറഞ്ഞ കാലവസ്ഥയോടു പൊരുതാനുതകുന്ന വസ്ത്രങ്ങളും നല്‍കിയെന്നാണ് സേന ഔദ്യോഗിക വിശദീകരണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്..
മൂന്നു പേരെ സഹായിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറും ഭക്ഷണവുമായി പോകുന്ന സൈനികരുടെ ചിത്രങ്ങളും വിഡിയോയും പ്രചരിച്ചിരുന്നു. അവരുടെ കാര്‍ ശരിയാക്കാനും സൈനികര്‍ സഹായിച്ചു. കൂടാതെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും സൈനികര്‍ ശ്രദ്ധിച്ചു. സൈനികര്‍ക്ക് നന്ദി അറിയിച്ചാണ് ചൈനീസ് പൗരന്മാര്‍ യാത്രയായത്.
കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം ചൈനീസ് സേന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു ദിവസങ്ങള്‍ക്കിപ്പുറമാണ് ഈ സംഭവം. ജൂണില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെന്‍ഗെയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സേന പിന്മാറണമെന്നു പറഞ്ഞ രാജ്‌നാഥ് സിങ് നിലവിലെ പ്രശ്‌നം ഉത്തരവാദിത്തത്തോടെയും സമാധാനപൂര്‍വവും പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം അരുണാചല്‍പ്രദേശുകാരായ അഞ്ച് പേരെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അരുണാചല്‍പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചു. നച്ചോ പ്രദേശത്തു നിന്നും വെള്ളിയാഴ്ചയാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
സുബന്‍സിരി ജില്ലയില്‍ നിന്നും നായാട്ടിന് പോയവരെയാണ് കാണാതായത്. ഇന്ത്യക്കാരായ അഞ്ച് പേരേ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരോപിച്ചിരുന്നു. ഗോത്രവര്‍ഗക്കാരെയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പിടിച്ചു കൊണ്ടുപോയതെന്നാണ് എംഎല്‍എയായ നിനോങ് എറിങ് ട്വീറ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ നിനോങ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചൈനയ്ക്കും സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആവശ്യപ്പെട്ടു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പു സമാനമായ സംഭവം സംസ്ഥാനത്ത് നടന്നതായും അദ്ദേഹം പറഞ്ഞു. അപ്പര്‍ സുബന്‍സിരി ജില്ലയിലെ മക്മഹോന്‍ രേഖയ്ക്ക് അടുത്തുളള അസപില സെക്ടറില്‍നിന്ന് മാര്‍ച്ച് 1ന് 21കാരനായ യുവാവിനെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്ന് എംഎല്‍എ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സേനയുടെ കരുണ പുറത്തായത്. ഇതോടെ വലിയ കയ്യടിയാണ് സൈന്യത്തിന് കിട്ടുനനത്.
"
https://www.facebook.com/Malayalivartha





















