ഇപ്പം വരാമെന്ന് പറഞ്ഞ് പോയതാണല്ലോ പൊന്നുമോനേ. നാല്പതാം ദിവസം ഇങ്ങനെ തിരിച്ചുവരാനാണോ പോയത്...ദൈവമേ.... മത്തായിയുടെ മൃതദേഹം എത്തിച്ചതുമുതല്‍ അമ്മയുടെ നിലവിളി എല്ലാവരേയും കണ്ണീരിലാഴ്ത്തി.... ഭാര്യയുടെ കുട്ടികളും അമ്മയും അലമുറയിട്ട് കരഞ്ഞ് മൊബൈല്‍ മോര്‍ച്ചറിക്ക് മുകളിലേക്ക് തളര്‍ന്നു വീണു, ആ കാഴ്ച കണ്ട് സമാധാനിപ്പിക്കാനാവാതെ നാട്ടുകാര്‍

മത്തായിയുടെ മൃതദേഹം എത്തിച്ചതുമുതല്‍ ഇപ്പം വരാമെന്ന് പറഞ്ഞ് പോയതാണല്ലോ പൊന്നുമോനേ. നാല്പതാം ദിവസം ഇങ്ങനെ തിരിച്ചുവരാനാണോ പോയത്...ദൈവമേ.... എന്ന അമ്മയുടെ നിലവിളി എല്ലാവരേയും കണ്ണീരിലാഴ്ത്തി.... ഭാര്യയുടെ കുട്ടികളും അമ്മയും അലമുറയിട്ട് കരഞ്ഞ് മൊബൈല്‍ മോര്‍ച്ചറിക്ക് മുകളിലേക്ക് തളര്‍ന്നു വീണു, ആ കാഴ്ച കണ്ട് സമാധാനിപ്പിക്കാനാവാതെ നാട്ടുകാര്‍. ഭാര്യ ഷീബയും രണ്ട് കുട്ടികളും അമ്മയും അലമുറയിട്ടു കരഞ്ഞ് പലപ്പോഴും മൃതദേഹം സൂക്ഷിച്ചിരുന്ന മൊബൈല്‍ മോര്‍ച്ചറിക്ക് മുകളിലേക്ക് തളര്‍ന്നുവീണു. അവരെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ പലരും അകന്നുനിന്നു. കാരണം, 40 ദിവസമായി ഈ കുടുംബത്തോട് പറയാവുന്ന ആശ്വാസവാക്കുകളെല്ലാം അവര്‍ പറഞ്ഞുതീര്‍ന്നിരുന്നു. വെള്ളിയാഴ്ച സി.ബി.ഐ. സംഘം നടത്തിയ മൃതദേഹം പരിശോധനയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രാവിലെ പത്തിന് അരീക്കക്കാവിലേക്ക് നടന്ന വിലാപയാത്രയില്‍ പ്രധാന സ്ഥലങ്ങളിലെല്ലാം മത്തായിയെ ഒരുനോക്ക് കാണാന്‍ ജനങ്ങള്‍ കൂടി. അരീക്കക്കാവില്‍ മത്തായി താമസിച്ചിരുന്ന വീട്ടില്‍ 12 മണിയോടെ മൃതദേഹം എത്തിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായായിരുന്നു പൊതുദര്‍ശനം. മലങ്കരസഭ സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പൊലീത്താ, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാമാര്‍ നികോദിമോസ് മെത്രാപ്പൊലീത്ത, ബസലേല്‍ റമ്പാന്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഒട്ടേറെ വൈദികരുടെ നേതൃത്വത്തിലായിരുന്നു ശുശ്രൂഷാ ചടങ്ങുകള്‍. രണ്ടുമണിയോടെ അരീക്കക്കാവില്‍നിന്ന് മൃതദേഹവുമായുള്ള വിലാപയാത്ര കുടപ്പനയിലെ കുടുംബവീട്ടിലേക്ക് നീങ്ങി. മത്തായിയുടെ ജന്മഗ്രാമമായ കുടപ്പനയിലും വലിയ ജനക്കൂട്ടമെത്തി. പൊതുദര്‍ശനത്തിനുശേഷം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മൃതദേഹം എത്തിച്ചു. അവിടുത്തെ പ്രാര്‍ഥനാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം ശവസംസ്‌കാരം നടന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജൂലായ് 28-നാണ് മത്തായിയെ വീട്ടില്‍നിന്ന് കൂട്ടികൊണ്ടുപോയത്. അന്ന് രാത്രിതന്നെ മൃതദേഹം കുടപ്പനയിലെ കുടുംബവീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ കണ്ടെത്തി. തുടര്‍ന്ന് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെച്ചൊല്ലി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ശവസംസ്‌കാരം നീണ്ടുപോകാനിടയാക്കുകയായിരുന്നു. ഒടുവില്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തതോടെയാണ് കുടുംബം മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്.
https://www.facebook.com/Malayalivartha





















