Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇഡി കറങ്ങിത്തിരിയുമ്പോള്‍... ബംഗളൂരുവില്‍ മയക്കുമരുന്ന് റാക്കറ്റ് പിടിയിലായതിന് പിന്നാലെ ബോളിവുഡ് മുതല്‍ മലയാളം വരെയുള്ള സിനിമകളിലെ ലഹരികളും പുറത്തേയ്ക്ക്; ലഹരി പാര്‍ട്ടി കൊച്ചിയിലും നടന്നതായി റിപ്പോര്‍ട്ട്; രാഗിണി ദ്വിവേദി അറസ്റ്റിലായതോടെ നടുങ്ങി സിനിമാ ലോകം

06 SEPTEMBER 2020 09:29 AM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

മദ്യവും മയക്കുമരുന്നും മദിരാക്ഷിയും തമ്മിലുള്ള അഭേദ്യമായ ബന്ധം പുറത്ത് ചാടിക്കാന്‍ അന്വേഷണം കടുപ്പിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. ബംഗളൂരുവില്‍ മയക്കുമരുന്ന് റാക്കറ്റ് പിടിയിലായതിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളാണ് പുറത്ത് വരുന്നത്. ബോളിവുഡ് മുതല്‍ മലയാളം വരെയുള്ള സിനിമ മേഖലകളെ ലഹരി പിടിപ്പിക്കുന്ന വന്‍ ശൃംഖലയുടെ പങ്ക് പുറത്തേക്ക് വരികയാണ്. പ്രമുഖ കന്നഡ നടി രാഗിണി ദ്വിവേദി അറസ്റ്റിലായപ്പോള്‍ ലഭ്യമായ വിവരങ്ങളില്‍ നിന്ന് മുംബൈയില്‍നിന്ന് കൊച്ചി വരെ നീളുന്നതാണ് ഈ കണ്ണികളെന്ന് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നു. മാത്രമല്ല രാഗിണി വെറും പരല്‍ മീനാണെന്നും വമ്പന്‍ സ്രാവുകള്‍ അണിയറയിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ബോളിവുഡില്‍ ഏറെ വിവാദമുയര്‍ത്തിയ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് പിടിയിലായ റാക്കറ്റ് തന്നെയാണ് കന്നഡ സിനിമയിലെ പ്രമുഖര്‍ക്കും ലഹരിമരുന്ന് എത്തിക്കുന്നതെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അഥവാ എന്‍.സി.ബി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ചില മലയാള സിനിമ താരങ്ങളുമായി അടുപ്പമുള്ള കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപും കന്നഡ സിനിമ താരങ്ങളുമായി ബന്ധമുള്ള ബംഗളൂരു ദൊഡ്ഡഗുബ്ബി സ്വദേശി നടി ഡി. അനിഘയും അടങ്ങുന്ന മൂവര്‍ സംഘം ബംഗളൂരുവില്‍ അറസ്റ്റിലായതോടെയാണ് ശൃംഖലയുടെ വ്യാപ്തി വെളിപ്പെടുന്നത്.



അനൂപിനെ കേന്ദ്രീകരിച്ച് കേരളത്തിലേക്കും അനിഘയെ ചുറ്റിപ്പറ്റി ബംഗളൂരുവിലേക്കും അന്വേഷണം നീളുകയാണ്. അനിഘയില്‍നിന്ന് പിടിച്ചെടുത്ത ഡയറിയില്‍നിന്ന് അവരുടെ കന്നഡ സിനിമ ബന്ധം പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൂട്ടാളി അനൂപ് വഴി മലയാള സിനിമ മേഖലയിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് ഒഴുകിയിരുന്നുവെന്നുമാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കുന്ന വിവരം. ഈ ലഹരി മാഫിയക്ക് വിപണി നല്‍കി സംരക്ഷിക്കുന്നത് കൊച്ചി കേന്ദ്രീകരിച്ചുള്ള മലയാള സിനിമയിലെ വമ്ബന്‍ ഇടപാടുകാരാണെന്നും സംശയിക്കുന്നു. നേരത്തെ പ്രമുഖരടക്കം കേസുകളില്‍ അകപ്പെട്ടിട്ടും പലപ്പോഴും രക്ഷപ്പെടുകയായിരുന്നു.

രാഗിണി ദ്വിവേദിയും ചില മലയാളികളും ഉള്‍പ്പെടെ അറസ്റ്റിലാവുകയും മലയാള സിനിമകളിലൂടെ പ്രശസ്തയായ നിക്കി ഗല്‍റാണിയുടെ സഹോദരിയും കന്നഡ താരവുമായ സഞ്ജന ഗല്‍റാണി കസ്റ്റഡിലാവുകയും ചെയ്ത ബംഗളുരു ലഹരിമരുന്ന് കേസിലെ ഗുഢസംഘത്തിന്റെ നീരാളിക്കൈകള്‍ കൊച്ചിയിലും എത്തിയിരിക്കുകയാണ്.

ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി ബംഗളൂരുവില്‍ ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷന്‍ കമ്പനി ഉടമ വിരേണ്‍ ഖന്ന കൊച്ചിയിലും ഡി.ജെ പാര്‍ട്ടി സംഘടിപ്പിച്ചതായി കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. ഇതിനെക്കുറിച്ച് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. മലയാള സിനിമാതാരങ്ങളും മോഡലുകളും പാര്‍ട്ടികളില്‍ പങ്കെടുത്തോയെന്നാണ് പ്രധാന അന്വേഷണം. രാഷ്ട്രീയ പിന്തുണ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ബംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപ്, സീരിയല്‍ നടി അനിഘ, കണ്ണൂര്‍ സ്വദേശി ജിംറീന്‍ അഷി എന്നിവര്‍ മലയാളത്തിലെ ചില യുവ സിനിമാപ്രവര്‍ത്തകരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ബംഗളൂരുവില്‍ വിരേണ്‍ ഖന്നയ്ക്ക് ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ സ്‌പോണ്‍സര്‍മാരായി രംഗത്തെത്തിയത് മദ്യക്കമ്പനികളായിരുന്നു. ഇതിനിടയില്‍ മയക്കുമരുന്ന് വിപണനമെന്ന തന്ത്രമാണ് സംഘം വര്‍ഷങ്ങളായി വിജയകരമായി നടപ്പാക്കിയത്. കഴിഞ്ഞവര്‍ഷം കൊച്ചിയിലും ഡി.ജെ പാര്‍ട്ടി നടത്തിയതായാണ് വിവരം.ബംഗളൂരുവിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിശാപാര്‍ട്ടികള്‍ക്കും ലഹരിമരുന്നുകള്‍ എത്തിച്ചതായി മുഹമ്മദ് അനൂപ് മൊഴി നല്‍കിയിട്ടുണ്ട്. ന്യൂജെന്‍ ലഹരിയായ എം.ഡി.എം.എ ഗുളികകള്‍ ബംഗളൂരുവില്‍ നിന്നാണ് കൊച്ചിയിലേക്ക് എത്തുന്നത്. ഇതിനുപിന്നിലും അനൂപിന്റെ സംഘമാണോയെന്ന് അന്വേഷിക്കും.

അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീളുകയാണെന്നാണ് സൂചന. രാഗിണി, സുഹൃത്തും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രവിശങ്കര്‍, ലഹരി ഇടനിലക്കാരനായ ശിവപ്രകാശ്, വ്യവസായി രാഹുല്‍ ഷെട്ടി, നിശാപാര്‍ട്ടികളുടെ സംഘാടകനായ വിരേന്‍ ഖന്ന തുടങ്ങി 11 പേര്‍ക്കെതിരെ കോട്ടണ്‍പേട്ട് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഖന്നയെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. ഈ അന്വേഷണം കേരളത്തിലേക്ക് നീങ്ങിയാല്‍ പല വമ്പന്‍മാര്‍ക്കും ഇരുട്ടടിയാകുക തന്നെ ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 minutes ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (11 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (20 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (25 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (29 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (39 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Malayali Vartha Recommends