കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന മേഖലകളില്‍ പശ്ചാത്തലമോ സമ്പര്‍ക്കമോ പരിഗണിക്കാതെ സാധ്യമെങ്കില്‍ മുഴുവന്‍ പേരിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് കേന്ദ്രനിര്‍ദേശം

കോവിഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുന്ന മേഖലകളില്‍ പശ്ചാത്തലമോ സമ്പര്‍ക്കമോ പരിഗണിക്കാതെ സാധ്യമെങ്കില്‍ മുഴുവന്‍ പേരിലും ആന്റിജന്‍ പരിശോധന നടത്തണമെന്ന് കേന്ദ്രനിര്‍ദേശം.
വൈറസ് സാന്നിധ്യവും വ്യാപനവും മാസങ്ങള്‍ പിന്നിട്ടിട്ടും പിടിച്ചുനിര്‍ത്താനാകാതെ തുടരുന്ന സാഹചര്യത്തിലാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് സമ്പൂര്‍ണ പരിശോധന മുന്നോട്ടുവെക്കുന്നത്.അതേസമയം, നൂറുശതമാനം പരിശോധന എന്നത് നിര്‍ബന്ധമാക്കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ വിലയിരുത്തി നിലപാട് സ്വീകരിക്കാമെന്നാണ് നിര്‍ദേശം. നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍, ലക്ഷണങ്ങളുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ എന്നിവരിലാണ് പരിശോധന നടത്തുന്നത്.
മുഴുവന്‍പേരെയും പരിശോധിക്കുന്നതിലൂടെ രോഗവ്യാപന സാധ്യത പൂര്‍ണമായി പിടിച്ചുകെട്ടാമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, കേരളത്തില്‍ അതിവ്യാപനം നടന്ന മേഖലകളില്‍ രോഗസാധ്യതയുള്ള മുഴുവന്‍ പേരെയും പരിശോധിക്കാറുണ്ടെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















