സ്റ്റീഫന്‍ ദേവസ്സിയും കുരുങ്ങിയോ? സി ബി ഐയുടെ ചരിത്ര ഗംഭീര വിജയം സ്റ്റീഫന്‍ ദേവസ്സിയും കുടുങ്ങും ? ബാലുവിന് നീതി ലഭ്യമാകും

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികളുമായി ബാലഭാസ്‌കറിന് ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യം മുറുകുകയാണ് .കേസിന്റെ നിര്‍ണായക വഴിത്തിരിവില്‍ ഒന്നായ കലാഭവന്‍ സെബിയുടെ മൊഴിയും ഡ്രൈവര്‍ അര്‍ജുനിന്റെ ഏറ്റുപറച്ചിലും ഒടുവില്‍ കൊണ്ടെത്തിച്ചിരിക്കുന്നത് സി ബി ഐ യുടെ ചരിത്രദൗത്യത്തിലേക്കാണ് .സാധാരണയായി അപകടമരണം സംഭവിച്ചു എന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളിലും തുടരന്വേഷണം നടന്നാലും വലിയ പുരോഗതികള്‍ കൊണ്ടുവരാന്‍ സാധ്യത കുറവാണ് .
എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തു സംഘത്തിലെ പലപ്രമുഖരുമായും പങ്കുണ്ട് എന്ന് അന്വേഷണ സംഘത്തിന് സംശയം ഉദിച്ച മുതല്‍ കേസില്‍ നിലവലില്‍ നടന്ന അന്വേഷണ രീതിയുള്‍പ്പടെ പുനപരിശോധിക്കുകയാണ് ചെയ്തത് .ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികമെന്നു തോന്നുന്ന പല ഘടകങ്ങളും ഉണ്ടായിരുന്നു .ബാലഭാസ്‌കര്‍ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിക്കപ്പെടുന്നത് താന്‍ കണ്ടിരുന്നു എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയ കലാഭവന്‍ സോബിയുടെ മൊഴി സി ബി ഐ ക്ക് കോടതിയില്‍ നിന്നും നുണപരിശോധന നടത്താനുള്ള അനുമതി ലഭിക്കുന്നതിന് വഴിയൊരുക്കി .കള്ളക്കടത്തു കേസില്‍ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും പിടിയിലായതോടെ സോബിയുടെ മൊഴിക്ക് ആധികാരികത ഏറി വരികയായിരുന്നു .അപ്രതീക്ഷിതമായി പലരും ഇപ്പോള്‍ കേസില്‍ പിടിക്കപ്പെടുമോ എന്ന അവസ്ഥയിലാണുള്ളത് .
സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസിയെ ഇന്ന് ചോദ്യം ചെയ്യാന്‍ ഇരിക്കെ ദുരൂഹതയുടെ ഇതുവരെ കാണാത്ത ചുരുളുകള്‍ അഴിയുകയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത് .. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യുന്നത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍മാരായ വിഷ്ണു സോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധന നടത്താന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സി.ബി.ഐ.ക്ക് അനുമതി നല്‍കിയതോടെ ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങള്‍ വലിയ ആശ്വാസത്തിലാണ്
നാലുപേരെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹര്‍ജി നല്‍കിയിരുന്നു. കോടതി ബുധനാഴ്ച നാലുപേരെയും വിളിച്ചുവരുത്തിയിരുന്നു. നാലുപേരോടും നുണപരിശോധനയ്ക്കു വിധേയരാകാന്‍ സമ്മതമാണെന്ന പത്രം എഴുതിനല്‍കാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. നാലുപേരും സമ്മതപത്രം എഴുതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി അനുമതി നല്‍കി.ക്രൈം ബ്രാഞ്ചിന്റെ നിഗമനത്തില്‍ വിശ്വാസ്യത ഇല്ല എന്നും ഇതില്‍ പുനരന്വേഷണം അനിവാര്യമാണ് എന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയാണ് ആദ്യം രംഗത്തുവന്നത്. പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് കേസില്‍ പിന്നീട് പിടിയിലായിരുന്നു. ഇതിനിടെ, കാര്‍ അപകടത്തില്‍ പെടുന്നതിനുമുന്‍പ് ആക്രമിക്കപ്പെടുന്നത് താന്‍ കണ്ടെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണം.
കള്ളക്കടത്തിലും, സാമ്പത്തിക ഇടപാടുകളിലും ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണുവും പ്രകാശ് തമ്പിയും ചേര്‍ന്ന് ബാലഭാസ്‌കറിനെ അപകടപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സ്റ്റീഫന്‍ ദേവസിയ്ക്കും പങ്കുള്ളതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റീഫന്‍ ദേവസിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തു കൂടിയാണ് സ്റ്റീഫന്‍ ദേവസി.എന്നാല്‍ പണത്തിനു മുന്നില്‍ പരുന്തും പറക്കില്ല എന്നത് ശരിവയ്ക്കുന്ന തരത്തില്‍ കൂട്ടുകാര്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി ചതിച്ചു എന്നാണ് പിതാവായ ഉണ്ണി ഉറച്ചു വിശ്വസിക്കുന്നത് .
" f
https://www.facebook.com/Malayalivartha