'സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ...' അന്വേഷണം വഴിമാറുന്നതിനെ മുൻനിർത്തി ജോമോൾ ജോസഫിന്റെ കുറിപ്പ്
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിന്റെ അന്വേഷണം വഴിമാറുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ'- എന്നും കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വഴിമാറി അന്വേഷണം മുന്നോട്ട് പോകുന്ന സ്വർണ്ണകടത്ത് കേസ്..
ജലീല് തലയിൽ മുണ്ടുമിട്ട് NIA യുടെ മുന്നിൽ പോയി..
ജലീലിനെ സാക്ഷിയാക്കണോ എന്ന് NIA തീരുമാനിച്ചിട്ടില്ല..
ജലീല് തിരുവന്തപുരത്തുനിന്നും എറണാകുളത്തേക്ക് പത്രക്കാരോട് പറഞ്ഞിട്ടാണ് വരുന്നതെങ്കിൽ എന്തായേനെ കഥ? ഒന്ന് ചിന്തിച്ചു നോക്കിക്കേ?
1. തിരുവനന്തപുരത്ത് നിന്ന് ജലീല് പുറപ്പെടുമ്പോ തന്നെ, ചാനലുകളിൽ തൽസമയം ആരംഭിക്കും, തിരുവന്തപുരം മുതൽ എറണാകുളം വരെ ജലീലിനെ തടയാനായി കോലീബി സഖ്യം റോഡിൽ കാത്തു നിൽക്കും. ഓരോ സ്ഥലത്തും ജലീലിനെ തടയും, പോലീസ് ലാത്തിച്ചാർജ്ജുനടത്തി ജലീലിനെ അവിടെ നിന്നും മുന്നോട്ട് നയിക്കും. ചാനലുകളിൽ ഒരു ദിവസത്തെ സജീവമായ വാർത്താ ദിവസം. അതിനിടയിൽ ജലീലിന് കരിങ്കൊടി കാണിക്കലോ, ജലീലിന്റെ കാറിലൊരു കല്ലോ വീണിരുന്നേൽ ചാനലുകാർക്ക് ചാകര. ആഹാ ഓഹോ..
2. ജലീലിനെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്ത ശേഷം, ജലീൽ ആ കേസിൽ റെലവന്റായ പ്രോസിക്യൂഷൻ സാക്ഷിയാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാൽ മാത്രമേ ജലീലിനെ കോടതിയിലെ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായി പരിഗണിക്കൂ. അതുവരെ ജലീൽ മറ്റുപലരേയും പോലെ, അന്വേഷണ ഉദ്യോഗസ്ഥന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും, കേസിന്റെ അന്വേഷണ പുരോഗതിയിലേക്ക് അദ്ദേഹത്തെ നയിക്കാൻ ആവശ്യമായ വിവരങ്ങൾക്ക് വേണ്ടി ആശ്രയിക്കുന്ന ഒരു സാക്ഷി മാത്രമായിരിക്കും.
അന്വേഷണ ഉദ്യോഗസ്ഥൻ കേസന്വേഷണത്തിനായി ആശ്രയിക്കുന്ന നിരവധി ആളുകളിൽ നിന്നും, റെലവന്റല്ലാത്ത, പ്രോസിക്യൂഷൻ കേസിന് ഗുണകരമല്ലാത്ത ആളുകളെ സാക്ഷിപ്പട്ടികയിൽ നിന്നും ഒഴിവാക്കി, റെലവന്റായവരെ മാത്രം നിലനിർത്തിയാണ് പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥൻ എത്തിച്ചേരുക.
ജലീലിനെ ചോദ്യം ചെയ്യുന്നു, ബിനീഷിനെ ചോദ്യം ചെയ്യുന്നു, മറ്റു പലരേയം ചോദ്യം ചെയ്യുന്നു. എന്നാൽ ആദ്യം ചോദ്യം ചെയ്യേണ്ടതാരെയാണ്, അയാളെവിടെയാണ്?
നയതന്ത്ര ചാനൽ ഉപയോഗിച്ച് സ്വർണ്ണകടത്ത് നടത്തിയ കേസിൽ തുടങ്ങി, ഖുർ ആനും, ഈന്തപ്പഴവും കൊണ്ടുവന്ന കേസിൽ ദുബായ് കോൺസുലേറ്റ് എത്തിനിൽക്കുമ്പോൾ, ദേശീയ അന്വേഷണ ഏജൻസികളായ കസ്റ്റംസ്, NIA, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർ ആദ്യം ചോദ്യം ചെയ്യേണ്ടത് കോൺസുലേറ്റ് അറ്റാഷെയെ ആണ്. കാരണം
1. സ്വർണ്ണം കടത്തിയ ബാഗേജ് വന്നത് അറ്റാഷെയുടെ പേരിലാണ്. അദ്ദേഹമാണ് കേസിലെ ആദ്യ സാക്ഷിയോ പ്രതിയോ ആകേണ്ടത്. നിയമം പഠിച്ച, കേസുകൾ നിരീക്ഷിക്കുന്ന ആർക്കും അറിയാവുന്ന പ്രഥമപാഠം. എന്തുകൊണ്ട് അറ്റാഷെയെ ഇതുവരെ ചോദ്യം ചെയ്തില്ല?
2. ഖുർ ആൻ ആയാലും ഈന്തപ്പഴം ആയാലും ഇനിയിപ്പോ വള്ളിനിക്കറായാലും നയതന്ത്ര ചാനൽ വഴിയാണ് കൊണ്ടുവന്നതെങ്കിൽ, അതിന് മറുപടി പറയേണ്ടത് ദുബായ് കോൺസുലേറ്റ് അധികൃതരാണ്. ഇന്തപ്പഴമോ, ഖുർ ആനോ കൈപ്പറ്റിയവരോ വിതരണം ചെയ്തവരോ അല്ല അതൊന്നും അവരുടെ പേരിൽ കൊണ്ടുവന്നത്. അത് കൊണ്ടുവന്ന കോൺസുലേറ്റ് അധികൃതരാണ് നയതന്ത്ര ചാനലിനെ ദുരുപയോഗം ചെയ്തത്. എന്തുകൊണ്ട് അന്വേഷണം അവരിലേക്ക് എത്തുന്നില്ല?
3. ഈ കേസും കേസന്വേഷണവും രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമായി മാറിയോ എന്ന് സംശയിക്കേണ്ടതായി വരുന്നു. അല്ലാത്ത പക്ഷം കോൺസുലേറ്റ് അധികൃതരെ ആദ്യം തന്നെചോദ്യം ചെയ്തേനെ. അവരാണ് ആദ്യ പ്രതികളോ സാക്ഷികളോ ആയി വരേണ്ടത്. ഇവരില്ലാതെ കേസ് കോടതിയിലെത്തിയാൽ, ആ കേസുകളൊന്നും കോടതിയിൽ നിലനിൽക്കില്ല എന്ന് നിയമത്തെ കുറിച്ച് ചെറിയ രീതിയിൽ അവബോധമുളളവർക്ക് പോലും അറിയാം.
4. ജലിൽ നടത്തിയ പ്രോട്ടോകോൾ ലംഘനം ചർച്ചയാകുമ്പോൾ, അതിലും വലിയൊരുപ്രോട്ടോകോൾ ലംഘനം, അതി ഗുരുതരമായ പ്രോട്ടോകോൾ ലംഘനം നടത്തിയ പ്രധാനമന്ത്രി മോദക്കെതിരായി കേസുണ്ടോ? ഏതോ രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് മടങ്ങിവരുന്ന മോദി, വിമാനം വഴിതിരിച്ച് പാക്കിസ്ഥാനിലേക്ക് വിട്ട്, പാക്കിസ്ഥാനിലെത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൂടെ പിറന്നാളാഘോഷിച്ച മോദി നടത്തിയ പ്രോട്ടോകോൾ ലംഘനത്തിന് കേസില്ലേ? അതോ മോദിയും നവാസ് ഷെരീഫുമായി സൌഹൃദമാകാം, ജലീലും യുഎഇ കോൺസുലേറ്റ് അറ്റാഷെയുമായി സൌഹൃദം പാടില്ല എന്നാണോ?
5. നയതന്ത്ര ചാനലിലല്ല സ്വർണ്ണം വന്നതെന്ന് പറഞ്ഞ കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ആ വിവരം എവിടെ നിന്ന് കിട്ടി? വി. മുരളീധരന് ഈ ഇടപാടുമായി എന്താണ് ബന്ധം? കേസിൽ നിന്നും രക്ഷപെടാനായി ജനം ടിവി മേധാവി അനിൽ നമ്പ്യാർ സ്വപ്നക്ക് കൊടുത്ത "വിദഗ്ധോപദേശം", അറ്റാഷെക്ക് അനിൽ നമ്പ്യാർ ഡ്രാഫ്റ്റ് ചെയ്ത് നൽകിയ കസ്റ്റംസിനുള്ള ലെറ്ററിൽ അനിൽ നമ്പ്യാരുൾപ്പെടുത്തിയ "കേസട്ടിമറിക്കാനുള്ള പ്രധാന വിവരം", വി. മുരളീധരൻ ആവർത്തിച്ച് പറയുന്നതിൽ യാതൊരു അസ്വാഭാവീകതയും ഇല്ലേ? അന്വേഷണ ഏജൻസികൾക്ക് ഇതൊന്നും പരിഗണനാ വിഷയമല്ലേ?
എന്തായാലും സ്വർണ്ണ കടത്ത് കേസിന്റെ ഗതി നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു, ആ ഗതി കേരളത്തിൽ എങ്ങനെ രാഷ്ട്രീയനേട്ടമുണ്ടാക്കാം എന്ന കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയ ലക്ഷ്യത്തിലേക്ക്, അന്വേഷണ ഏജൻസികളെ വഴിതിരിച്ചു വിട്ടുകൊണ്ടാണ് എന്ന് സംശയിച്ചേ മതിയാകൂ.
സ്വർണ്ണം കടത്തിയതിന് പിന്നിലെ ഒരു വമ്പൻമാരും ഈ കേസിൽ പ്രതിയാകില്ല, കമ്മീഷന് വേണ്ടി പണിയെടുത്തവർ മാത്രം പ്രതിയായി ഈ കേസ് കോടതിയിലെത്തുന്നതോടെ UAPA വകുപ്പുകൾ ആവിയായി, വെറും സ്വർണ്ണകടത്ത് കേസ് മാത്രമായി ഈ കേസൊതും, അല്ലേൽ ഒതുക്കും. ഈ കേസിന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെ മാത്രമേ ആയുസ്സുണ്ടാകൂ..
https://www.facebook.com/Malayalivartha