Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്

11 MARCH 2026 12:58 AM IST
മലയാളി വാര്‍ത്ത
    മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കാലിൽ പിടിച്ച്  മന്ത്രി സ്ഥാനം രാജിവയ്പ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം ഭക്തസംഘവും. ഗണേഷ് രാജിവച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴപ്പത്തിലാകുമെന്ന സൂചന പുറത്തുവന്നു കഴിഞ്ഞു.അതിനിടയിൽ ഒരു പ്രമുഖ നായർ സമുദായ നേതാവിന്റെ മകളാണ് കാമുകിയെന്ന തരത്തിലുള്ള വാർത്തകളും ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു. സർക്കാരും സി പി എമ്മും ഭരണത്തിന്റെ അവസാന നാളുകളിൽ ആടിയുലയുന്ന കാഴ്ചയാണ് കാണുന്നത്. താൻ രാജിവയ്ക്കില്ലെന്നും നിർബന്ധിക്കുകയാണെങ്കിൽ പഴയ കാര്യങ്ങളെല്ലാം തുറന്നു പറയുമെന്നാണ് ഗണേഷിന്റെ ഭീഷണി.     മന്ത്രിയുടെ വാളകത്തെ വീട്ടിൽ അറിയിപ്പില്ലാതെ എത്തിയ ഭാര്യ ബിന്ദു മേനോൻ കണ്ട ചില കാര്യങ്ങൾ പറയാൻ പോലും കഴിയാത്തതെന്ന് അവർ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു. എന്നാൽ താൻ കണ്ട കാഴ്ചകൾ ഫോട്ടോ എടുത്തു വയ്ക്കാൻ അവർ മറന്നില്ല. ബിജെപി നേതാവും മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥയും തിരുവനന്തപുരത്തെ വാർഡ് കൗൺസിലറുമായ ശ്രീലേഖയുടെ നിർദേശ പ്രകാരം പോലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു അവർ.     തന്റെ  മന്ത്രി സ്ഥാനം ഇല്ലാതാക്കിയാൽ  സോളാർ കേസിൽ സി പി എം നടത്തിയ കരുനീക്കങ്ങൾ ജനങ്ങളെ   അറിയിക്കുമെന്ന ഗണേശന്റെ  ഭീഷണിയാണ്  സി പി എം ഭയക്കുന്നത്. ഉമ്മൻ ചാണ്ടിയെ  സോളാറിൽ കുരുക്കിയത് ഗണേശാണെന്ന്  എല്ലാവർക്കുമറിയാം. പിണറായിയായിരുന്നു ഇതിന് പിത്തിലെന്നാണ് ഗണേഷ് പറഞ്ഞിട്ടുള്ളത്.ഇലക്ഷൻ കാലത്ത്  ഇക്കാര്യം പുറത്തറിഞ്ഞാൽ കുഴപ്പമാകും. അതിനാണ് കാലിൽ പിടിച്ച് രാജിവയ്പ്പിക്കുന്നത്.   ഗണേശൻ ലോകത്തിന് മുഴുവൻ വെറുക്കപ്പെട്ടവനാണെന്ന് കോൺഗ്രസും ഇടതുമുന്നണിയിലെ നിരവധി നേതാക്കളും വിശ്വസിക്കുന്ന കാലയളവിലാണ് അദ്ദേഹത്തെ മന്ത്രിയാക്കാൻ സി പി എമ്മിൽ പിണറായി സമ്മർദ്ദം ചെലുത്തിയത്.പാർട്ടി സെക്രട്ടറി ഗോവിന്ദനും നിരവധി സി പി എം നേതാക്കൾക്കും ഇതിനോട് വിയോജിപ്പുണ്ടായിരുന്നു. എന്നാൽ ഇത് ചെയ്തേ തീരൂ എന്നാണ് പിണറായിയുടെ നിലപാട്. പിണറായിയെ അന്നും  ഗണേശൻ ബ്ലാക്ക് മെയിൽ ചെയ്തു എന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.    ഫെനി ബാലകൃഷ്ണൻ്റെ  'പത്രസമ്മേളനമാണ് ഗണേശനെ കുടുക്കിയത്.  സോളാര്‍ കേസുമായി ബന്ധപ്പെട്ട് അതിജീവിത കത്തെഴുതിയിട്ടില്ലെന്നാണ് അഡ്വ. ഫെനി ബാലകൃഷ്ണൻ പറഞ്ഞത്.. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരം ശരണ്യ മനോജാണ് ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേര്‍ത്ത കത്തെഴുതിയതെന്നും ഫെനി ബാലകൃഷ്ണൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരാതിക്കാരി പത്തനംതിട്ട ജയിലിൽ നിന്നും കോടതിയിൽ നൽകാൻ ഏല്‍പ്പിച്ചത് ഒരു ഡ്രാഫ്റ്റാണ്. ആ ഡ്രാഫ്റ്റുമായി പുറത്തിറങ്ങിയപ്പോൾ ശരണ്യ മനോജ്, ബാലകൃഷ്ണ പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഗണേഷ് കുമാറിന്‍റെ നിർദ്ദേശ പ്രകാരമാണ് പരാതിക്കാരി വാർത്താ സമ്മേളനം നടത്തിയത്. വഴി മധ്യേ ശരണ്യ മനോജാണ് ഉമ്മൻചാണ്ടിയുടെയും ജോസ് കെ മാണിയുടെയും പേരെഴുതി ചേർത്തത്.
ഗണേഷ് കുമാറിന് മന്ത്രിയാവാന്‍ കഴിഞ്ഞില്ല, അതിനാല്‍ മുഖ്യനെ താഴെയിറക്കണമെന്ന് ശരണ്യ മനോജ് തന്നോട് പറഞ്ഞുവെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. ശരണ്യ മനോജും പ്രദീപുമാണ് ഗൂഢാലോചനയിലെ മുഖ്യകണ്ണിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

സിഡി ഉൾപ്പെടെ പല തെളിവുകളും തന്റെ കൈയിലുണ്ടെന്നും ആ തെളിവ് ലഭിക്കാൻ പലരും സമീപ്പിച്ചിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. എനിക്ക് ഗണേഷ് കുമാർ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം വരെ വാഗ്ദാനം ചെയ്തിരുന്നു. പരാതിക്കാരിക്ക് വേണ്ടി വക്കീൽ ഫീസ് തന്നിരുന്നത് ഗണേഷിൻ്റെ പിഎയാണെന്നും ഫെനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഗണേശൻ്റെ ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് സഹായവുമായി ഇടതു മുന്നണി എത്തിയത്.   എൻ എസ് എസിൻ്റെ തലയിൽ ഗണേശൻ്റെ മന്ത്രി സ്ഥാനം കെട്ടി വച്ചു.   .നായർ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമാണ് ഗണേശൻ. എന്നാൽ പല എൻ എസ് എസ് നേതാക്കൾക്കും ഗണേശ നോട് അനിഷ്ടമുണ്ട്. മന്ത്രി ബാലഗോപാലിൻ്റെ ജ്യേഷ്ഠനെ പുറത്താക്കിയിട്ടാണ് ഗണേശനെ ഡയറക്ടർ ബോർഡിൽ എടുത്തത്. ഇതിൽ  ബാലഗോപാലിന് അമർഷമുണ്ട്. സംഗതി ബ്ലാക്ക് മെയിലിംഗാണെന്ന് പുറത്തു വരാതിരിക്കാൻ വേണ്ടിയാണ് സി പി എം എൻ എസ് എസിനെ ഇതിൽ കക്ഷി ചേർക്കുന്നത്. ജി.സുകുമാരൻ നായർ ഗണേശനെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്തിട്ടില്ല.

 

അടുത്ത കാലത്ത് പോലും ഗണേഷിനെതിരെ  മുഖ്യമന്ത്രി  രോഷാകുലനായിരുന്നു.  ഗണേഷ് കുമാറിനെതിരെ എൽഡിഎഫ് പാർലമെൻററി യോഗത്തിൽ  മുഖ്യമന്ത്രി 

രോഷാകുലനായത് ഗണേഷിൻ്റെ മാധ്യമശ്രദ്ധ കണ്ടിട്ടാണ്. വാർത്ത വരുത്തുന്ന വിധത്തിലാകരുത് വിമർശനങ്ങൾ എന്നായിരുന്നു പിണറായി വിജയൻ്റെ കുറ്റപ്പെടുത്തൽ. പത്തനാപുരത്തെ വികസനം സർക്കാർ ഫണ്ട് കൊണ്ടല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാർ  എൽഡിഎഫ് പാര്‍ലമെൻ്ററി പാര്‍ട്ടി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതിനാൽ ഗണേഷിൻ്റെ അസാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.  എൽഡിഎഫ് യോഗത്തിൽ സർക്കാറിനും മന്ത്രിമാർക്കുമെതിരെ ഗണേഷ് ഉന്നയിച്ച വിമർശനങ്ങളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ലെന്നും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉണ്ടാകുന്നതെന്നുമായിരുന്നു ഗണേഷിൻറെ വിമർശനം. എന്നാൽ ഇത്തരം ക്ഷോഭങ്ങളെല്ലാം  ഇന്ന് ആറി തണുത്തു. ഇതിനിടയിൽ മന്ത്രി സജി ചെറിയാനും അബദ്ധത്തിൽ പെട്ടു .

  ഏതായാലും മിത്ത് വിവാദം  ഗുണം ചെയ്തത് ഗണേഷ് കുമാറിനാണ്.അദ്ദേഹവും  ഇടതുമുന്നണിയും തമ്മിലുള്ള ബന്ധമാണ് ഊഷ്മളമായത്. ഭാവിയിലും എൻ എസ് എസും തമ്മിലുള്ള ബന്ധം ദൃഢതരമാക്കാൻ പിണറായിക്ക് കഴിഞ്ഞു. എൻ എസ് എസ് എക്കാലവും  പിണറായിക്ക് തലവേദനയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പിൽ ഇടതു മുന്നണിക്ക് സീറ്റുകൾ നഷ്ടമാകാൻ കാരണം എൻഎസ്എസിൻ്റെ നിലപാടായിരുന്നു.   രണ്ടാം പിണറായി സ‍ർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയായിരുന്നു. കുടുംബപ്രശ്നങ്ങളാണ് കാരണമായത്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തിയത്..

 മൂത്ത  സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കി. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.    ഗണേഷിനെ പിണറായി വിളിപ്പിച്ച് സംസാരിച്ചിരുന്നു. എൻഎസ് എസിൻ്റെ പിന്തുണ നേടാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും ഗണേശന് സാധിച്ചില്ല.   അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു.  ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു.  എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. എങ്ങനെയെങ്കിലും മന്ത്രിയാകാനായിരുന്നു  ഗണേഷിൻ്റെ തീരുമാനം. ഇതിനു വേണ്ടിയാണ് അദ്ദേഹം ബ്ലാക്ക് മെയിലിംഗ് നടത്തിയതെന്ന്  കേൾക്കുന്നു.   ഒന്നാം പിണറായി സർക്കാരിൻ്റെ അധികാരമേൽക്കൽ യാദൃഛികമായി സംഭവിച്ച കാര്യമാണ്. ഗണേശനാണ് ഇതിന് കാരണമായത്. സോളാർ കേസും ബാർ കേസുമാണ് ഉമ്മൻ ചാണ്ടിയെ നിലത്തിറക്കിയത്. ഇക്കാര്യം ഉമ്മൻ ചാണ്ടിക്ക് അറിയാമായിരുന്നു. പക്ഷേ ഉമ്മൻ ചാണ്ടി നിസഹായനായിരുന്നു. സോളാർ കേസ്  ഇല്ലായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഇമേജ് കൊടുമുടിയോളം നിൽക്കുമായിരുന്നു. അതിനെ പിണറായി തകർത്ത് ഇല്ലാതാക്കി.അതിന്റെ ഫലമാണ് ഗണേശൻ അനുഭവിക്കുന്നത്.     

സ്ത്രീകളുമായുള്ള വിഷയത്തിന്റെ പേരിൽ താൻ വഴക്കു കൂടാറുണ്ടെന്ന് ബിന്ദു പറഞ്ഞു. ഭാര്യയ്ക്ക് സംശയരോഗമെന്ന് വീട്ടുകാരോട് പോലും വിളിച്ചറിയിക്കാറുള്ള ആളാണ് ഗണേഷ്കുമാർ എന്നും ബിന്ദു മേനോൻ പറഞ്ഞു. രണ്ട് മാസമായി ഗണേഷ്‌കുമാർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മാപ്പ് പറഞ്ഞെങ്കിൽ, താൻ ഒന്നും പറയില്ലയിരുന്നു എന്നും, എന്നാൽ, അങ്ങനെ ചെയ്യാതെ വാർത്താ സമ്മേളനം വിളിച്ച് തനിക്കെതിരെ മന്ത്രി സംസാരിക്കുകയും ചെയ്‌തു എന്ന് ബിന്ദു. മന്ത്രിയുടെ സ്റ്റാഫ് പോലും അനുരഞ്ജനത്തിന് ശ്രമിച്ചുവെന്നും, പോലീസ് വരും മുൻപേ അവിടെ ഉണ്ടായിരുന്ന സ്ത്രീയെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ബിന്ദു  പറഞ്ഞു.

യുവനേതാക്കളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച മന്ത്രിയാണ് കെ.ബി. ഗണേഷ്‌കുമാർ. മലയാള സിനിമയിൽ ഗണേശൻ എന്ന പേരിൽ വർഷങ്ങളോളം അഭിനയിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശം. 2001 മെയ് മാസത്തിൽ പത്തനാപുരത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട് ക്യാബിനറ്റിലേക്ക് എത്തിയ ഗണേഷ്‌കുമാർ, എ.കെ. ആന്റണി മന്ത്രിസഭയിലെ തിളക്കമാർന്ന നേട്ടം കൈവരിച്ച മന്ത്രിയായി. രാഷ്ട്രീയത്തിൽ നവാഗതനായിരുന്നു എങ്കിലും, തകർന്നടിഞ്ഞ് കിടന്ന കെ.എസ്.ആർ.ടി.സിയെ വളരെ മികച്ച ഒരു ഭരണസംവിധാനത്തിന്റെ കീഴിൽ കൊണ്ടുവരുന്ന കാര്യത്തിൽ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഗണേഷ്‌കുമാറിന്റെ കരിയറിനെ ബാധിക്കുന്നത് തുടർന്നു

ഗാർഹികപീഡനത്തിന്റെയും, വിവാഹേതരബന്ധത്തിന്റെയും ആരോപണങ്ങൾ നിറഞ്ഞതായിരുന്നു ഡോ. യാമിനി തങ്കച്ചിയുമായുള്ള ഗണേഷ്കുമാറിന്റെ വിവാഹബന്ധം പിരിയാനുള്ള കാരണം. ക്യാബിനറ്റ് പോസ്റ്റ് നഷ്‌ടമാകുന്നതിലേക്ക് നയിച്ച പ്രശ്നങ്ങളായിരുന്നു ഈ കുടുംബജീവിതത്തിൽ ഗണേഷ് കുമാർ നേരിട്ടത്. 1994 മെയ് മാസത്തിലാണ് അന്ന് ഗവേഷകയായിരുന്ന യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തിൽ രണ്ടാണ്മക്കളുടെ അച്ഛനമ്മമാരാണ് ഇവർ. ഒരിയ്ക്കൽ അകന്നു ജീവിച്ച അവർ ഒന്നിച്ചുവെങ്കിലും, ഒടുവിൽ വിവാഹമോചനത്തിൽ എത്തുകയായിരുന്നു


ഒരു റിപ്പോർട്ട് പ്രകാരം, യാമിനി തങ്കച്ചി 200 മില്യൺ രൂപ വിവാഹമോചനത്തിനുള്ള ജീവനാംശമായി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇടക്കാല ജീവനാംശമായി 25 മില്യനും ആവശ്യപ്പെട്ടു. ഗാർഹിക പീഡനം ആരോപിച്ചാണ് യാമിനി തങ്കച്ചി വിവാഹമോചന ഹർജി സമർപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുൻപാകെ യാമിനി തങ്കച്ചി രേഖാമൂലം പരാതി നൽകി. തുടർന്ന്‌ 2013 ഏപ്രിൽ മാസത്തിൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവച്ചു. കേസ് കോടതിയിൽ എത്തിയെങ്കിലും, തിരുവനന്തപുരത്ത് അവർ താമസിച്ചിരുന്ന വീടും, വലിയ ഒരു തുക നഷ്‌ടപരിഹാരവും നൽകിയ ശേഷം യാമിനിയിൽ നിന്നും ഗണേഷ് കുമാർ വിവാഹമോചനം നേടി

നഷ്‌ടപരിഹാരം നൽകിയ ശേഷം 2013ൽ അവർ വിവാഹമോചിതരായി. 2014 ജനുവരിയിൽ കൊട്ടാരക്കരയിലെ തറവാട് വീട്ടിൽ വച്ച് 47കാരനായ ഗണേഷ് കുമാർ വളരെ വേണ്ടപ്പെട്ടവർ മാത്രം പങ്കെടുത്ത ചടങ്ങിൽ മാധ്യമസ്ഥാപനത്തിന്റെ വിദേശവിഭാഗത്തിലെ ഉദ്യോഗസ്ഥയായ ബിന്ദു മേനോനെ വിവാഹംചെയ്‌തു. വളരെ കുറച്ചുപേർക്ക് മാത്രമേ ഇവിടേയ്ക്ക് ക്ഷണം ഉണ്ടായിരുന്നുള്ളൂ. നിലവിലെ മന്ത്രിസ്ഥാനത്തിനായി സത്യപ്രതിജ്ഞ ചെയ്ത വേളയിൽ ബിന്ദു ഗണേഷ്‌കുമാറിനെ പ്രകീർത്തിച്ച് സംസാരിച്ച വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു

  മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ വാളകത്തെ വീട്ടില്‍ മോശം സാഹചര്യത്തില്‍ കണ്ടെന്ന് ഭാര്യ ബിന്ദു മേനോന്‍പറഞ്ഞു. ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഗണേഷിന്റെ സഹായികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിവാങ്ങുകയായിരുന്നുവെന്നും ബിന്ദു മേനോന്‍ ആരോപിച്ചു.

മാധ്യമങ്ങളുടെ മുന്നില്‍ തനിക്ക് എതിരെ ഗണേഷ്‌കുമാര്‍ പറഞ്ഞതു കൊണ്ട് എല്ലാം തുറന്ന് പറയുന്നത്. '2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകാരോടും എല്ലാവരോടും പറയുമെന്നും' ബിന്ദു പറഞ്ഞു.


'മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്‌റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും' അവര്‍ പറഞ്ഞു.

'മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്താ അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്. പൊലീസ് വന്നിട്ട് എന്നോട് ചോദിച്ചു യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ , ഞാന്‍ ഒന്നും ചെയ്യില്ലായെന്ന് പറഞ്ഞു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു. എനിക്ക് ഡോക്യമെന്റ്‌സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്‌സി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാറില്‍ പെട്ടിവെച്ച് കയറുകയാണുണ്ടായത്.

ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു.

തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മോനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മോനോന്‍ വ്യക്തമാക്കി.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (9 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends