Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

അമ്പരന്ന് പോലീസ്... കൊച്ചി അല്‍ഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസിനെ എന്‍ ഐ എ അറിയിച്ചത് വൈകിയതെന്തിന്? കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറാകാത്തതെന്ത്?

20 SEPTEMBER 2020 09:59 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ ഏറ്റവും തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചിരുന്നവരാണ് കേരള പോലീസ്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പോലീസിന് എന്തു സംഭവിച്ചുവെന്നറിയാന്‍ വെള്ളിയാഴ്ച്ച രാത്രി കൊച്ചിയില്‍ നടന്ന സംഭവവികാസങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

കൊച്ചി അല്‍ഖ്വയ്ദ അറസ്റ്റിനെ കുറിച്ച് സംസ്ഥാന പൊലീസിനെ എന്‍ ഐ എ അറിയിച്ചത് വെള്ളിയാഴ്ച രാത്രി മാത്രമാണ്. അല്‍ഖ്വയ്ദയുമായി ബന്ധമുള്ളവര്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വിവരം എന്‍ഐഎ പൊലീസിന് രാത്രി വൈകി കൈമാറുകയായിരുന്നു. ഓപ്പറേഷനില്‍ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡും പങ്കെടുത്തു. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി അനൂപ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

അനൂപ് ജോണ്‍ കുരുവിള കേരള പോലീസിലെ എണ്ണപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയതോടെ എന്‍ ഐ എക്ക് കേരള പോലീസിനെയും സര്‍ക്കാരിനെയും വിശ്വാസമല്ലാതായി. കള്ളക്കടത്ത് നടത്തിയവര്‍ക്ക് സര്‍ക്കാരുമായി ബന്ധമുണ്ടെന്ന വാര്‍ത്ത അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ചു. അതോടെയാണ് ഭീകരരുടെ അറസ്റ്റിനെ തുടര്‍ന്നുള്ള നടപടികള്‍ കേരളത്തില്‍ നടത്തേണ്ടതില്ലെന്ന കാര്യം എന്‍ ഐ എ തീരുമാനിച്ചത്.

കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. എന്‍ ഐ എയുടെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ആഭ്യന്തര മന്ത്രി നേരിട്ടാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. ഏജന്‍സിയുടെ നീക്കങ്ങള്‍ രഹസ്യമായി നടത്തിയിലെങ്കില്‍ വിവരം ചോരുമെന്ന് കേന്ദ്രം കരുതുന്നു. ബംഗാളികളോട് കേരള പ്രത്യേക മമതയുണ്ടെന്നും കേന്ദ്രം വിശ്വസിക്കുന്നു.

അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികളെ ദില്ലി കോടതിയിലാണ് ഹാജരാക്കുക. പെരുമ്പാവൂര്‍, കളമശ്ശേരി മേഖലകളില്‍ നിന്ന് പിടികൂടിയ മുര്‍ഷിദാബാദ് സ്വദേശി മുര്‍ഷിദ് ഹസ്സന്‍, പെരുമ്പാവൂരില്‍ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈന്‍ എന്നിവരെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ദില്ലിയിലേക്ക് കൊണ്ടുപോകും. ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ദില്ലിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ തുടര്‍ അന്വേഷണം ദില്ലിയിലാകും നടക്കുക. അതേസമയം, കൊച്ചിയില്‍ പിടിയിലായ മൂന്ന് പേര്‍ക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ച് കൂടി എന്‍ഐഎ കൊച്ചി യൂണിറ്റ് അന്വേഷണം തുടരുന്നുണ്ട്. എന്നാല്‍ അവരുടെ യാതൊരു സൂചനകളും കേരള പോലീസിന് നല്‍കിയിട്ടില്ല.

രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ അല്‍ ഖ്വയ്ദ തീവ്രവാദഗ്രൂപ്പില്‍പ്പെട്ട ഒമ്പത് പേര്‍ പിടിയിലലായത്. ശനിയാഴ്ച പുലര്‍ച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത്.

രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എന്‍ഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മൊഷര്‍ഫ് ഹസന്‍ എന്നിവരാണ് കേരളത്തില്‍നിന്നും പിടിയിലായ മൂന്ന് പേര്‍. ഇവര്‍ ബംഗാള്‍ സ്വദേശികളാണ് എന്നാണ് സൂചന. കെട്ടിട്ടനിര്‍മ്മാണ തൊഴിലാളികള്‍ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാള്‍ സ്വദേശികളും കൊച്ചിയില്‍ താമസിച്ചിരുന്നത് എന്നാണ് വിവരം. എന്‍ഐഎയുടെ ഉന്നതഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തു.

ഇവരുമായി ബന്ധപ്പെട്ട് കേരളത്തില്‍ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളില്‍ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇവര്‍ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്. ഇതും കേരള പോലീസിനെ അറിയിച്ചിട്ടില്ല.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റല്‍ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐ വ്യക്തമാക്കുന്നു. ദില്ലിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകള്‍ ഇവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മേഖലയില്‍ 180ഓളം അല്‍ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് പാകിസ്ഥാനില്‍ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ സജീവസാന്നിധ്യമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചതിന് പിന്നാലെയാണ് എറണാകുളത്ത് നിന്നും 3 തീവ്രവാദികള്‍ പിടിയിലാവുന്നത്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് അടക്കമുള്ള തീവ്രവാദശൃംഖലകളുടെ ശക്തമായ സാന്നിധ്യമുണ്ടെന്ന് ദിവസങ്ങള്‍ മുന്‍പാണ് കേന്ദ്രഅഭ്യന്തരസഹമന്ത്രി ജി.കിഷന്‍ റെഡ്ഡി രാജ്യസഭയെ രേഖാമൂലം അറിയിച്ചത്.

തീവ്രവാദവുമായി ബന്ധപ്പെട്ട് 17 കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 122 പേരെ ഇതിനോടം അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലും കര്‍ണാടകത്തിലുമാണ് ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന് ഏറ്റവും ശക്തമായ സ്വാധീനമുള്ളതെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. ഇതോടൊപ്പം പശ്ചിമബംഗാളിലും തീവ്രവാദി ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്‍സ് സജീവമാണ്. ഈ റിപ്പോര്‍ട്ട് വന്ന് ഒരാഴ്ച തികയും മുന്‍പാണ് കേരളത്തിലും ബംഗാളിലുമായി ഒന്‍പത് പേരെ എന്‍ഐഎ പിടികൂടിയത്.എന്നാല്‍ കേരളം ഇതിനെ നിസാരവത്കരിച്ചു. നിസ്സാര സംഭവകള്‍ക്ക് പിന്നാലെ പായുന്ന കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം ഏറ്റവും സേഫായി നടത്താമെന്ന് തീവ്രവാദസംഘടനകള്‍ വിശ്വസിക്കുന്നു.

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് നാമാവശേഷമായതോടെ അഫ്ഗാനിസ്ഥാനും ചില ആഫ്രിക്കന്‍ രാജ്യങ്ങളും കേന്ദ്രീകരിച്ചാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്. പല ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഐഎസ് സ്ലീപ്പിംഗ് സെല്ലുകള്‍ സജീവമാണ്. ഇന്ത്യയില്‍ കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, മഹാരാഷ്ട്ര,പശ്ചിമബംഗാള്‍,രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്,മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തീവ്രവാദസാന്നിധ്യം ശക്തമായിട്ടുള്ളതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പ്രതികളില്‍ നിന്ന് ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ചില ലഘുലേഖകള്‍ എന്നിവയെല്ലാം കണ്ടെത്തിയെന്നാണ് എന്‍ഐഎ അറിയിക്കുന്നത്. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പ്രതികള്‍ താമസിച്ചിരുന്ന ക്യാമ്പുകളിലെ മറ്റ് താമസക്കാരെയടക്കം വിളിച്ച് വരുത്തി എന്‍ഐഎ വിശദമായ ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (1 hour ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (1 hour ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (1 hour ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (2 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (3 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (4 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (4 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (5 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (5 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (5 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (5 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (5 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (5 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (6 hours ago)

Malayali Vartha Recommends