ബാബുവിനെതിരെ അന്വേഷണം ഇന്ന് തുടങ്ങും, ബിജു രമേശ് മജിസ്ട്രേറ്റിന് നല്‍കിയ ഹാര്‍ഡ് ഡിസ്‌കും തെളിവായെടുക്കും

ബാര്‍ കോഴ കേസ് ഏറെ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രി ബാബുവിനെതിരെയും അന്വേഷണം തുടങ്ങുന്നു. മന്ത്രിക്കെതിരെ വിജിലന്‍സ് ഇന്ന് അന്വേഷണം ആരംഭിക്കും. അന്വേഷണത്തിന്റെ ഭാഗമായുള്ള മൊഴി രേഖപ്പെടുത്തലാണ് ആരംഭിക്കുന്നത്. ബിജു രമേശ് ഇന്ന് മൊഴി നല്‍കില്ലെന്നാണ് സൂചന. മന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ നുണപരിശോധനയ്ക്കു തയാറാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ ബാര്‍ ഉടമകള്‍ ഇന്ന് നിലപാട് അറിയിക്കും. വിജിലന്‍സ് എറണാകുളം എസ്പി: കെ.എം. ആന്റണിയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്പി: എം.കെ. രമേശ് കുമാറാണ് മന്ത്രി ബാബുവിനെതിരായ കേസ് അന്വേഷിക്കുന്നത്.
അതിനിടെ മന്ത്രി കെ.എം. മാണിക്കെതിരായ കേസില്‍ നുണപരിശോധനയ്ക്കു തയാറാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ ബാര്‍ ഉടമകള്‍ ഇന്ന് നിലപാട് അറിയിക്കും. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ഉള്‍പ്പെടെ നാലു ബാര്‍ ഉടമകളോടാണ് പരിശോധനയ്ക്കു തയാറാകാന്‍ വിജിലന്‍സ് സംഘം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഇന്ന് കോടതിയില്‍ ബാര്‍ ഉടമകള്‍ നിലപാട് അറിയിക്കും. പരിശോധനയ്ക്കു വിധേയരാകാന്‍ തയാറാണെന്ന് നേരത്തേ ഇവര്‍ വിജിലന്‍സ് ഡയറക്ടറെ അറിയിച്ചിരുന്നു. ബാര്‍ ഉടമകള്‍ സഹകരിച്ചാല്‍ എത്രയും വേഗം പരിശോധന പൂര്‍ത്തിയാക്കാനാണു തീരുമാനം.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് രഹസ്യമൊഴി നല്‍കാനത്തെിയപ്പോള്‍ മജിസ്‌ട്രേറ്റിന് കൈമാറിയ മൊബൈല്‍ ഫോണും ഡി.വി.ഡിയും കെഎം മാണിക്കെതിരായ കേസ് കൈകാര്യം ചെയ്യുന്ന അന്വേഷണസംഘം ഉടന്‍ പരിശോധിക്കും. എവിഡന്‍സ് ആക്ട് പ്രകാരം, മൊബൈല്‍ ഫോണും ഡി.വി.ഡിയും തെളിവായി സ്വീകരിക്കാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍. സുകേശന്‍ ഉടന്‍ കോടതിയെ സമീപിച്ചേക്കും. എഡിറ്റ് ചെയ്യപ്പെടാത്ത ശബ്ദരേഖയുള്ള (മാസ്റ്റര്‍കോപ്പി) ഫോണ്‍ തെളിവായി സ്വീകരിക്കാമെന്നാണ് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ബിജു കൈമാറിയ ഫോണിനകത്തെ ശബ്ദരേഖ എഡിറ്റ് ചെയ്യാത്തതാണോ, റെക്കോഡ് ചെയ്ത അതേ ഫോണ്‍ തന്നെയാണോ മജിസ്‌ട്രേറ്റിന് കൈമാറിയതെന്നും വ്യക്തമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















