സാലറി കട്ടില് മാറ്റമില്ല; മൂന്ന് ആശ്വാസ നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച് ധനമന്ത്രി
സാലറി കട്ടില് മാറ്റമില്ലെങ്കിലും മൂന്ന് ആശ്വാസ നിര്‍ദേശങ്ങള്‍ മുന്നോട്ടുെവച്ച് ധനമന്ത്രി ഡോ. തോമസ് െഎസക്. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇവയില്‍ ഒന്ന് നടപ്പാക്കാമെന്ന് മന്ത്രി പറഞ്ഞു.
•നേരത്തെ പിടിച്ച ഒരുമാസം ശമ്ബളം ബാങ്കുകളോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വഴി അടുത്തമാസം വായ്പയായി നല്‍കാം. പലിശ സര്‍ക്കാര്‍ നല്‍കും. എന്നാല്‍ അടുത്ത ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്ബളം പിടിക്കും.
•മാസം മൂന്ന് ദിവസം വീതം ശമ്ബളം മാര്‍ച്ച് വരെ പിടിക്കും. ഒാണം അഡ്വാന്‍സ്, പ്രോവിഡന്റ് ഫണ്ട് വായ്പ തുടങ്ങിയവയുടെ തിരിച്ചടവ് അടക്കം മറ്റൊരു ഇളവും നല്‍കില്ല.
•ഒാണം അഡ്വാന്‍സ്, പി.എഫ് വായ്പ, ഭവന വായ്പ തിരിച്ചടവിന് സാവകാശം.
ഏത് നിര്‍ദേശം വേണമെന്ന് ബുധനാഴ്ച തന്നെ എഴുതി അറിയിക്കാന്‍ ധനമന്ത്രി സംഘടനകളോട് ആവശ്യപ്പെട്ടു. മറുപടി ലഭിച്ച ശേഷം വീണ്ടും ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനം. യോജിപ്പ് പ്രകടിപ്പിച്ച സി.പി.എം അനുകൂല സംഘടനകള്‍ ഒാപ്ഷന്‍ അറിയിക്കാമെന്ന് വ്യക്തമാക്കി. ജീവനക്കാരുടെ സമ്മതത്തോടെയേ പിടിക്കാവൂ എന്ന് സി.പി.െഎ സംഘടനകള്‍ നിലപാെടടുത്തു.
https://www.facebook.com/Malayalivartha