Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടി; പുരോഗമന'കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റത്; സേഫ് സോണിലിരിക്കുന്ന ഫെമിനിസ്റ്റുകള്‍ക്ക് മറുപടിയുമായി ബിന്ദു അമ്മിണി

28 SEPTEMBER 2020 05:27 PM IST
മലയാളി വാര്‍ത്ത

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രധാനമായ ശബരിമല വിധിയ്‌ക്ക് ഇന്ന് രണ്ട് വര്‍ഷം തികയുമ്ബോള്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ് അടിയായി കാണുന്നുവെന്ന് ബിന്ദു അമ്മിണി. ശബരിമലയിലേക്കുളള ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോദ്ധ്യപ്പെട്ട കനകദുര്‍ഗയും ബിന്ദു അമ്മിണിയും അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാദ്ധ്യമാവുകയും ചെയ്തുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം മാത്രമാണ് എന്നും ഫേസ്ബുക് കുറിപ്പിലൂടെ ബിന്ദു അമ്മിണി പ്രതികരിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സുപ്രീം കോടതി ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ചിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. സ്ത്രീകള്‍ക്കെതിരായ വിവേചനത്തിന് എതിരെ പുതിയ മാനങ്ങള്‍ സൃഷ്ടിച്ച വിധിയെത്തുടര്‍ന്നാണ് ഞാനും കനക ദുര്‍ഗ്ഗയും കണ്ടുമുട്ടുന്നത്. ഇന്ന് കനക ദുര്‍ഗ്ഗ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അവളുടെ സന്തോഷങ്ങള്‍ എന്റെയും സന്തോഷമാണ്. എന്നും അവള്‍ക്കൊപ്പം തന്നെ. നീണ്ട പത്തു വര്‍ഷത്തിലേറെയുള്ള എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ ജീവിക്കാനുള്ള സമരത്തിലും കരിയര്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പിന്നെ ഒരു 8 വര്‍ഷക്കാലം കാര്യമായ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയില്ല.

ശബരിമല വിധിയ്ക്കു ശേഷം കേരളത്തിന്റെ തെരുവുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ അഴിച്ചുവിട്ട കലാപം കണ്ടില്ലെന്നു നടിച്ച്‌ സ്വന്തം കാര്യം നോക്കിയിരിക്കാനായില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥ അംഗീകരിച്ച അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട സ്ത്രീകള്‍ ക്രിമിനല്‍ ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കിരയായപ്പോഴാണ് എന്റെ നിശബ്ദത എത്രമാത്രം കുറ്റകരമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ശബരിമലയിലേക്ക് പോവുക എന്നത് എന്റെ വ്യക്തിപരമായ താല്പര്യമായിരുന്നു. അങ്ങനെ ആ ലക്ഷ്യവുമായ് നിന്ന ഒരു കൂട്ടമാളുകളുമായ് ചേര്‍ന്നാണ് അവിടേക്ക് പോകാനായ് ഇറങ്ങിയത്. വഴിയില്‍ വച്ച്‌ സീന യു.ടി.കെ, ദിവ്യ ദിവാകരന്‍, കനക ദുര്‍ഗ്ഗ ഇവരെ പരിചയപ്പെടുന്നു. പമ്ബയില്‍ എത്തി മനീതി ടീമിനൊപ്പം പോകാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇടയ്ക്കു വച്ച്‌ മനീതി ടീമിന് പോകാനാകാത്ത സാഹചര്യം വന്നു ചേര്‍ന്നു. ആ സമയത്ത് ശ്രേയസ്സ് കണാരനടക്കമുള്ളവര്‍ യാത്രാ സമയം പകല്‍ ആക്കണമെന്നും മനീതിയുടെ അടുത്ത ടീമിനൊപ്പം പോയാല്‍ മതിയെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഞാന്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും രാത്രി തന്നെ യാത്ര തുടരണമെന്ന് തീരുമാനിക്കുകയും ചെയ്തു. മറ്റ് മൂന്ന് പേരും അത് അംഗീകരിക്കുകയും ഞങ്ങള്‍ ഒരുമിച്ച്‌ യാത്ര പുറപ്പെടുകയും ചെയ്തു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ ഇടയ്ക്കു വച്ച്‌ ഞാനും കനക ദുര്‍ഗ്ഗയും മാത്രമായ് പോകേണ്ടി വന്നു.

ദിവ്യയും, സീനയും എല്ലാ പിന്തുണയുമായ് ഒപ്പമുണ്ടായിരുന്നു. ആദ്യ യാത്ര വിജയകരമാകാത്തതിന്റെ കാരണങ്ങള്‍ ബോധ്യപ്പെട്ട ഞങ്ങള്‍ അടുത്ത ശ്രമം രഹസ്യമാക്കി വയ്ക്കുകയും അതുകൊണ്ടുതന്നെ വിജയകരമായ് കോടതി ഉത്തരവിലൂടെ യുവതീ പ്രവേശനം സാധ്യമാവുകയും ചെയ്തു. ആ സമയത്തൊക്കെയും സംഘടിതമായ ഒരു മുന്നേറ്റമായ് അത് മാറ്റിത്തീര്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചതാണ്. സേഫ് സോണുകളിലിരിക്കുന്നവര്‍ മിക്കവരും അതിന് തയ്യാറല്ലായിരുന്നു.

സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി ചേച്ചിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രികളുടെ അഭിമാനമുയര്‍ത്തിയ ഇടപെടലില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പങ്കാളി ആകാന്‍ കഴിഞ്ഞിരുന്നു. ആ സമയത്ത് ചില ഫെമിനിസ്റ്റുകളെ വിളിച്ചിരുന്നു എങ്കിലും ഫോണ്‍ എടുക്കാനോ തിരിച്ചുവിളിക്കാനോ അവര്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ ആവേശ ഭരിതരാകുന്നത് കണ്ടപ്പോള്‍ തോന്നിയത് സഹതാപം. സ്ത്രീ മുന്നേറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്ത 'പുരോഗമന ' കാരികളുടെ കവിളത്തു കൂടി ആണ് അടിയേറ്റിരിക്കുന്നത്. ഫെമിനസത്തിന്റെ കുത്തക മുതലാളിമാര്‍ ഇനിയെങ്കിലും തിരിച്ചറിയുക. നിങ്ങള്‍ എത്ര തമസ്കരിച്ചാലും സ്ത്രീ മുന്നേറ്റങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യും. അപ്പോഴും ചാനല്‍ ചര്‍ച്ചയില്‍ സേഫ് സോണില്‍ നിന്നിറങ്ങിയ ചര്‍ച്ചയ്ക്കായ് നിങ്ങള്‍ തന്നെയെത്തും. ശബരിമല വിധിയുടെ രണ്ടാം വാര്‍ഷികത്തിന്‍ വിജയ് പി നായര്‍ക്കേറ്റ അടി പുരുഷാധിപത്യ വ്യവസ്ഥയ്ക്കേറ്റ അടിയായ് കാണുന്നു.

# ശബരിമല വിധി

# സെപ്റ്റംബര്‍ 28 #

അഭിമാനം #

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (47 minutes ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (1 hour ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (1 hour ago)

രണ്ട് വയസുകാരിയുടെ തിരോധാനം കൊലപാതകം; അമ്മയും മൂന്നാം ഭര്‍ത്താവും പിടിയില്‍, തെളിവെടുപ്പ് ഉടൻ  (1 hour ago)

വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക്...  (1 hour ago)

മധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

നടിയെ അതിക്രമിച്ച കേസ്; വിധി വരാനിരിക്കെ കൂടുതല്‍ മൊഴികൾ പുറത്ത്  (1 hour ago)

രാവിലെ അമ്മയോട് സന്തോഷത്തോടെ യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ ഇരുവരുടെയും ചേതനയറ്റ ശരീരം വൈകിട്ട് എത്തിയപ്പോൾ വീട്ടുകാർക്കൊപ്പം നാടും തേങ്ങുകയായിരുന്നു  (1 hour ago)

അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ രമേശ് ചെന്നിത്തല  (1 hour ago)

വെരിക്കോസ് വെയിൻ പൊട്ടിയതറിയാതെ... രക്തം വാർന്നു പോയി മരണം  (2 hours ago)

മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി...  (2 hours ago)

വിധി കേൾക്കാൻ ഹാജരാകണമെന്ന് ദിലീപിനോട് പറഞ്ഞതെന്തിന്? നാളെ എന്തു സംഭവിക്കും ?  (3 hours ago)

ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിന  (3 hours ago)

രാഹുൽ ഈശ്വർ ചാവേർ..! നാക്ക് വെട്ടി..! ഇനി ഇല്ല..! ഇഞ്ചിഞ്ചായി കൊല്ലുന്നു..! ഒറ്റയ്ക്ക് പോരാടി ദീപ രാഹുൽ  (3 hours ago)

Malayali Vartha Recommends