പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി

പരിക്കേറ്റ സായി സുദർശന് പകരം സർഫറാസ് ഖാനെ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. വലത് കാൽവിരലിലെ സ്ട്രെസ് റിയാക്ഷനെ തുടർന്നാണ് സായി സുദർശൻ പരമ്പരയിൽ നിന്ന് പുറത്തായത്.
2024 ലാണ് സർഫറാസ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഇതുവരെ ആറ് ടെസ്റ്റുകളിൽ നിന്ന് 371 റൺസ് നേടിയ താരം ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.
2025 ലെ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്കായി ഏഴ് മത്സരങ്ങളിൽ നിന്ന് 429 റൺസും സർഫറാസ് നേടിയിരുന്നു. അതേസമയം, പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുമ്രയും വാഷിങ്ടൺ സുന്ദറും നേരത്തെ തന്നെ ടീമിൽ നിന്ന് പുറത്തായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15ന് ഗാലെയിൽ തുടങ്ങും. രണ്ടാം മത്സരം ഓഗസ്റ്റ് 23 ന് കൊളംബോയിലെ എസ്എസ്‌സി സ്റ്റേഡിയത്തിൽ നടക്കും.
"
https://www.facebook.com/Malayalivartha

























