മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വരും ദിവസങ്ങളിൽ ഇതെല്ലം മാറി മറിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 14, 15 തീയതികളിൽ സംസ്ഥാനത്ത് വീണ്ടും മഴ അതിശക്തമാകും. ഇന്ന് ഒട്ടുമിക്ക ജില്ലകളിലും മഴ മാറി നിൽക്കുന്നുണ്ടെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























