23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി

23-ാമത് കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്ക് സ്വീകരണം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണമെഡലിസ്റ്റുകളായ മീരാഭായ് ചാനു, സാക്ഷി ചൗധരി തുടങ്ങിയവരോട് മോദി സംവദിക്കുകയും മധുരം പങ്കിടുകയും ചെയ്തു.
കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ, കായിക സഹമന്ത്രി രക്ഷ നിഖിൽ ഖാഡ്സെ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ തുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. കായിക താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും സാക്ഷി ചൗധരി എടുത്ത സെൽഫി വ്ളോഗ് വീഡിയോയും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
സ്പോർട്സിൽ പങ്കെടുക്കുന്നവർ ജീവിതത്തിലും പുഷ്പിക്കുമെന്ന സന്ദേശവും മോദി കായിക താരങ്ങൾക്ക് പകർന്നുനൽകി.lഗ്ളാസ്ഗോ ഗെയിംസിൽ 13 സ്വർണവും 17 വെള്ളിയും 9 വെങ്കലങ്ങളും ഉൾപ്പടെ 39 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
"
https://www.facebook.com/Malayalivartha






















