ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി

നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. കുടുംബത്തെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും ഒരു കുടുംബത്തിനും ഉണ്ടാകാന്‍ പാടില്ലാത്ത ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. തെരച്ചില്‍ കാര്യക്ഷമമല്ലെന്ന ആരോപണത്തില്‍ വസ്തുതയില്ലെന്നും ഗൗതമിനെ കണ്ടെത്താന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി ഷിബു ബേബി ജോണ്‍, കലക്ടര്‍ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോള്‍ മാത്രമാണ് തെരച്ചില്‍ നിര്‍ത്തുന്നത്. ആദ്യദിവസം മുതല്‍ എല്ലാരീതിയിലുമുള്ള തെരച്ചില്‍ നടത്തിയിരുന്നു. മോശം കാലാവസ്ഥയില്‍ തെരച്ചിലിന് പോകുന്നവര്‍കൂടി അപകടത്തില്‍പ്പെടുമെന്ന സാഹചര്യം എത്തിയപ്പോള്‍ മാത്രമാണ് താല്‍ക്കാലികമായി നിര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും. മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാവും നടപ്പാക്കുക. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അടിയന്തരമായി താല്‍ക്കാലിക സംവിധാനം നടപ്പാക്കുന്നതിലേക്ക് ഉടന്‍ കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ കുടുംബത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ജോണിനെ കാണാതായിട്ട് പതിനൊന്ന് ദിവസം പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂറും കോവളം എംഎല്‍എ എം വിന്‍സെന്റും രമേശ് ചെന്നിത്തലയോടൊപ്പം വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇത് ആദ്യമായാണ് ഫിഷറീസ് മന്ത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. വളരെ വേദനാജനകമായ സാഹചര്യമാണുള്ളത്. അവര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനാണ്. ആ വേദനയില്‍ ഞങ്ങളും പങ്കാളികളാകുന്നു. തെരച്ചില്‍ ശക്തമായി തന്നെ തുടരും. സര്‍ക്കാരിനെ കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും രമേശ് ചെന്നിത്തല കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















