ഹിന്ദുസംഘടനകള്‍ കോടതിയിലേക്ക് ... പിണറായിക്ക് വീണ്ടും അയ്യപ്പശിക്ഷ

ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശബരി അയ്യപ്പന്‍ പണി വീണ്ടും പണി കൊടുക്കുകയാണ്. അല്ല പണി തുടരുകയാണ്. പട്ടാളം പോലെ പോലീസിനെ അണിനിരത്തില്‍ ഒരുക്കിയ സംരക്ഷണത്തില്‍ ഇരുളിന്റെ മറവിലൂടെ യുവതികളെ സന്നിധാനത്തെച്ചതിനു ശേഷം വിജയന് അയ്യപ്പന്‍ സമാധാനം കൊടുത്തിട്ടില്ല.
പെണ്ണിനെ ചൊല്ലിയാണ് എക്കാലവും പണി കിട്ടുന്നതും. ഒന്നുകില്‍ സ്വപ്ന,അല്ലെങ്കില്‍ കോടിയേരിയുടെ മകന്‍ കാബറെക്കാരി കാമുകി, അതല്ലെങ്കില്‍ വിജയ് പി നായരെ അടിച്ചുതകര്‍ത്ത നാരീമണികള്‍ എന്നിങ്ങനെ അയ്യപ്പശാപം അനന്തമായി പിണറായിയുടെ ഉറക്കം കെടുത്തുകയാണ്. എന്തായാലും ഇക്കൊല്ലം ശബരിമല സന്നിധാനം മണ്ഡലമഹോത്സവത്തിന് തുറക്കേണ്ടെന്ന് ഹിന്ദു സംഘടനകള്‍ എടുത്തിരിക്കുന്ന നിലപാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മിനു മുടിഞ്ഞ പാരയാകും.
കോവിഡ് പ്രതിരോധിക്കാന്‍ തീര്‍ഥാടനവേളയില്‍ പമ്പാനദിയില്‍ തീര്‍ഥാടകരെ പുണ്യസ്നാനം ചെയ്യിക്കില്ലെന്നും സന്നിധാനത്ത് നെയ്യഭിഷേകം
അനുവദിക്കില്ലെന്നും ദിവസം ആയിരം പേരെ മാത്രമേ മല ചവിട്ടാന്‍ അനുവദിക്കൂ എന്നൊക്കെയുള്ള പിണറായി വിജയന്റെ കല്‍പന നടക്കില്ലെന്നാണ് ഹിന്ദു സംഘടനകളുടെ പക്ഷം. നിറഞ്ഞൊഴുകുന്ന പുണ്യ പമ്പയില്‍ മുങ്ങി പാപച്ചുമടുകള്‍ ഒഴുക്കിക്കളയുന്ന ആചാരം കോവിഡ് പടരാന്‍ കാരണമാകുംപോലുപം.
ആചാരങ്ങളില്ലാതെ ഇരുമുടിക്കെട്ടില്ലാതെ മലചവിട്ടി അയ്യപ്പനെ തൊഴുതുന്നതില്‍ അര്‍ഥമൊന്നുമില്ലെന്നും ഇത് പാര്‍ട്ടി ആചാരമല്ല മതാചാരമാണെന്നും ദേവസ്വം ബോര്‍ഡും ഇതര ഹിന്ദു സംഘടനകളും തീരുമാച്ചിരിക്കുന്നു. പിണറായി സര്‍ക്കാര്‍ പറയുന്നതുപോലെ ഇക്കൊല്ലം ശബരിമല മണ്ഡല തീര്‍ഥാടനം വേണ്ടെന്ന് ആവശ്യപ്പെട്ട് സ്വാമി ചന്ദ്രാനന്ദപുരിയുടെ നേതൃത്വത്തില്‍ ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ ഉടന്‍ സമീപിക്കുകയാണ്. നവംബര്‍ 16 നു തുടങ്ങി പേട്ടകെട്ടും പമ്പസദ്യയും മകരവിളക്കുമൊക്കെ ചേരുന്ന മണ്ഡലകാലം ഇല്ലാതെ വരുന്ന അതേ സമയത്താണ് പഞ്ചായത്ത് തെരഞ്ഞെടുപ്പു വരുന്നത്.
ഇതൊക്കെ ബിജെപി അല്‍പസ്വല്‍പം കോണ്‍ഗ്രസും ഇലക്ഷനില്‍ തന്ത്രപരമായി മുതലെടുക്കുമ്പോള്‍ അയ്യപ്പന്റെ വക അടുത്ത പ്രഹരം വിജയനും സിപിഎമ്മിനും ഉറപ്പ് എന്നതില്‍ സംശയം വേണ്ട. ഒത്തു കിട്ടിയാല്‍ അതേ സമയം ശിവശങ്കരനും മൂന്നു നാലു മന്ത്രി പരിവാരങ്ങളും പുറത്തോ അകത്തോ അന്നു കിടക്കും. അകത്ത് എന്നാല്‍ അഴികള്‍ക്കുള്ളില്‍ എന്നര്‍ഥം. ശബരിമലനട മണ്ഡലകാല മഹോത്സവമാസങ്ങളില്‍ പൊതുതീര്‍ഥാടനത്തിനായി തുറക്കേണ്ടതില്ലെന്ന് തന്ത്രിമാര്‍ കൂടി നിശ്ചയിക്കുകയും കക്ഷി ചേരുകയും ചെയ്യുന്ന സാഹര്യം വന്നാല്‍ സംഗതി ആകെ പാളും. കോവിഡിന്റെ ആതെ മൊത്തം ആഘാതവും വിജയന്‍സഖാവിന്റെ തലയില്‍ വീഴുമ്പോള്‍ പാര്‍ട്ടി ലോക് സഭാ തെരഞ്ഞെടുപ്പു ഫലം പോലെ ഒന്നൂടെ ഞെട്ടും.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും വെര്‍ച്വല്‍ തീര്‍ഥാടനത്തിന് പിണറായി വിജയന്‍ കൂടി പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സമ്മതിച്ചതായി അവകാശപ്പെടുമ്പോള്‍ തന്നെയാണ് ആചാരങ്ങളില്ലാതെ അയ്യപ്പനെ കാണാണ്‍ താല്‍പര്യമില്ലെന്ന് ഹിന്ദു സംഘടനകളുടെ നിലപാട് വരുന്നത്. ആണ്ടു വട്ടം മൂന്നു കോടി ഭക്തര്‍ വിവിധ നാടുകളില്‍ നിന്ന് നോമ്പെടുത്തു നേര്‍ച്ചയുമായി വരുന്ന മണ്ഡല കാലത്ത് ഇടദിവസങ്ങളില്‍ ആയിരം പേരെയും ശനിയാഴ്ചയും ഞായറാഴചയും രണ്ടായിരം പേരെയും കയറ്റിവിടാമെന്നു പറയുന്നതില്‍
ഒരു കാര്യവുമില്ല. അയ്യനെ കാണാന്‍ പിണറായി അവസരം നല്‍കില്ലെന്നു മാത്രമല്ല ഇന്നേവരെ ശബരിമലയില്‍ തുടര്‍ന്നുപോരുന്ന ആചാരം ഇല്ലാതാക്കിയ ഭരണക്കാരന്‍ എന്ന മുദ്ര പിണറായിക്കുമേല്‍ ബിജെപിയും വിശ്വഹിന്ദുപരിഷത്തും ശിവസേനയും ചാര്‍ത്തിക്കൊടുക്കുകയും ചെയ്യും. സ്വാമിയേ ശരണമയ്യപ്പ എന്നു പറഞ്ഞുതുടങ്ങിയിരിക്കുന്നു സുരേന്ദ്രനും അദ്ദേഹത്തിന്റെ പാര്‍ട്ടിഭക്തരുമൊക്കെ.
"
https://www.facebook.com/Malayalivartha


























