ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

അങ്കമാലി കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്ക്കരികില്‍ കിടക്കുകയായിരുന്നു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികില്‍ കിടത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞ് ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്.
https://www.facebook.com/Malayalivartha
























