ഒന്നും രണ്ടും തവണയല്ല സ്വപ്ന ആറു തവണ മുഖ്യമന്ത്രിയെ കണ്ടു :വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രമേശ് ചെന്നിത്തല... ഒന്നും രണ്ടും തവണയല്ല 6 തവണയാണ് മുഖ്യമന്ത്രി സ്വപ്നയുടെ മുഖം കണി കണ്ടത് എന്ന രൂക്ഷവിമർശനമാണ് രമേശ് ചെന്നിത്തല ഉയർത്തിയിരിക്കുന്നത്...
എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയുണ്ടായി. സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
ക്ലിഫ് ഹൗസിൽ ഇടിവെട്ടി സിസിടിവി അടിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യമാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് തവണ സ്വപ്ന സുരേഷ് എന്തിന് കണ്ടുവെന്നും അതിന്റെ കാരണം എന്താണെന്നും മുഖ്യമന്ത്രി പറയണം. അവരുടെ നിയമനം അറിഞ്ഞില്ലായെന്ന് പറഞ്ഞ് വീണ്ടും വന്നിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ കീഴിലുള്ള സ്പെയ്സ് പാർക്കിൽ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ശമ്പളം വാങ്ങുന്ന ഉന്നതമായൊരു സ്ഥാനത്തേക്ക് നിയമനം നടക്കുമ്പോൾ മുഖ്യമന്ത്രി അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും അദ്ദേഹം വീണ്ടും കള്ളം പറയുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതൊന്നും പ്രതിരോധിക്കാൻ കഴിയാത്തത് മൂലമാണ് ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ചെന്നിത്തല ആരോപിക്കുകയുണ്ടായി..
അതേ സമയം
സ്വപ്‌ന ക്ലിഫ് ഹൗസില്‍ വന്നിട്ടുണ്ടോയെന്ന് ചോദിച്ചതിന് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി.ടി തോമസ് എം എൽ എ... ഈ ഒരു സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവിനെ വിമർശനം വന്നിരിക്കുന്നത്... ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിടി തോമസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്...
സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് ചോദിച്ചതിനാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ചതിന് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് പി.ടി തോമസ് എം.എൽ.എ വ്യക്തമാക്കി..
കള്ളപ്പണ ഇടപാടിൽ പി.ടി. തോമസ് എം.എൽ.എ. മധ്യസ്ഥത വഹിച്ചുവെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുമ്പ് വാർത്താ സമ്മേളനം നടത്തി സ്വപ്ന മുഖ്യമന്ത്രിയുടെ വസതിയിൽ വന്നിരുന്നോ എന്ന് താൻ ചോദിച്ചതിനാണ് തന്നെ കുടുക്കാൻ നോക്കിയതെന്ന് അദ്ദേഹം ആരോപിക്കു ന്നു.... സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും എം.എൽ.എ. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും പറഞ്ഞിരുന്നു.
ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.
ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാൽഎം.എൽ.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു. എന്നാൽ ഈ ഇതിലൂടെ എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എൽ.എ. ഇടപാടിന് കൂട്ട് നിൽക്കുകയായിരുന്നു. കരാറിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്നാണ്. എന്നാൽ സ്ഥലം ഉടമകൾ പണം ബാങ്ക് ഇടപാടിലൂടെ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പണം നേരിട്ട് കൈമാറ്റം നടത്താമെന്ന് ഒക്ടോബർ രണ്ടിന് എം.എൽ.എയാണ് നിർദേശിച്ചതെന്നും സി.പി.എം. ആരോപിക്കുന്നു.
"
https://www.facebook.com/Malayalivartha


























