റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, അസറുദ്ദീന്‍, ആരിഫാബീവി എന്നിവരെ പ്രതി ചേര്‍ക്കണമെന്ന് റംസിയുടെ കുടുംബം! മൂവർക്കും മുൻകൂർ ജാമ്യം നൽകി കോടതി... എതിര്‍ത്ത് പ്രോസിക്യൂഷന്‍

സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും മുന്‍കൂര്‍ ജാമ്യം. കൊട്ടിയം സ്വദേശിനി റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ലക്ഷ്മി പ്രമോദിനൊപ്പം ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫാബീവി എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു. റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, അസറുദ്ദീന്‍, ആരിഫാബീവി എന്നിവരെ പ്രതി ചേര്‍ക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് മൂവരും മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha


























