മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്.. നാളെ അതി നിർണായക ദിനം

മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കർ നെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്... . നാളെയാണ് ആ നിർണായക ദിവസം കൂടുതൽ തെളിവുകളുടെ അകമ്പടിയോടെ ശിവശങ്കരന് വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.... മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നാളെ ചോദ്യം ചെയ്യുന്നത് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെന്നിരിക്കെ അറസ്റ്റിലേക്ക് വഴിതെളിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്.. സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ടെലിഗ്രാം, വാട്‌സ് അപ്പ് ചാറ്റുകളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ഇന്ന് ലഭിക്കും. സി ഡാക്കിൽ നിന്നാണ് കൂടുതൽ ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നത്.
തിരുവനന്തപുരം സ്വർണ കടത്ത് കേസിൽ പല ഘട്ടങ്ങളിലായി 50 മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. നാളെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാക്കും.
സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സ് അപ്പ് ,ടെലിഗ്രാം ചാറ്റുകളുടെ വിശദാംശങ്ങൾ കസ്റ്റംസിന് ഇന്ന് ലഭിക്കും. സി ഡാക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ ഇന്ന് കൈമാറാമെന്നാണ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
സ്വപ്നയുടെ 4 മൊബൈൽ ഫോണുകളുടെ നശിപ്പിച്ച് കളഞ്ഞ വിവരങ്ങൾ സിഡാക്ക് തിരികെയെടുത്തിട്ടുണ്ട്. ഇതിനായി കസ്റ്റംസ് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ശിവശങ്കറിനെതിരെയുള്ള തെളിവാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
അതേ സമയം, സ്വപ്നയുമൊത്തുള്ള വിദേശ യാത്രകൾ സംബന്ധിച്ച് ക്യത്യമായ മറുപടി നൽകാൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ശിവശങ്കർ സ്വപ്പനയ്ക്ക് വഴിവിട്ട സഹായം ചെയ്ത് നൽകിയെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം
ഇതിപ്പോൾ ഒരുപാട് തവണയായി ശിവശങ്കരന് ചോദ്യംചെയ്യുന്നു. ചോദ്യം ചെയ്ത് ശേഷം വിട്ടയയ്ക്കും എന്ന ഈ പതിവ് തുടരുകയാണ്... ഏതായാലും നാളെ ചോദ്യം ചെയ്യുമ്പോൾ കൂടുതൽ തെളിവുകളുടെ അകമ്പടിയോടെയുള്ള ചോദ്യം ചെയ്യലാണ് അരങ്ങേറുന്നത്.. അതുകൊണ്ടുതന്നെ അറസ്റ്റിലേക്ക് നീങ്ങുമോ എന്ന സൂചനകളും ലഭ്യമാകുന്നുണ്ട്.. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി എം ശിവശങ്കര ഇതുവരെ ക്ലീൻചിറ്റ് നൽകിയിട്ടില്ല... നാളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ക്ലീൻചിറ്റ് നൽകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. ഏതായാലും നാളെ ശിവശങ്കർ നെ സംബന്ധിച്ച് അതിനിർണായകമായ ദിവസം കൂടിയാണ്.. മാത്രമല്ല കസ്റ്റംസിനും ഇത് നാളെ അതിനിർണായകമായ ദിനമാണ്..
അതേ സമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എൻഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സ്വപ്നയടക്കം സ്വര്‍ണക്കടത്ത് കേസിലെ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കേണ്ടിയിരുന്നത്. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്ന് എൻഐഎ പറഞ്ഞു. ഭാവിയിൽ സ്വർണം കടത്താൻ പ്രതികൾ ആസൂത്രണം നടത്തി.ഇതിനായി സരിത് രേഖകൾ തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എൻഐഎ പറഞ്ഞതനുസരിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha


























