Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

കേരളത്തിൽ 5930 പേർക്കുകൂടി കോവിഡ്; ആശ്വസിക്കേണ്ട ,പരിശോധിച്ചത് 38,259 സാംപിളുകൾ മാത്രം...

12 OCTOBER 2020 06:20 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് തിങ്കളാഴ്ച 38,259 സാംപിളുകൾ പരിശോധിച്ചപ്പോൾ 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1025 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 86 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

195 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂര്‍ 19, കോട്ടയം 17, കണ്ണൂര്‍ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസര്‍കോട് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

22 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി രാജൻ (45), കല്ലിയൂർ സ്വദേശിനി മായ (40), പൂവാർ സ്വദേശി രവീന്ദ്രൻ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണൻ (89), തിരിച്ചെന്തൂർ സ്വദേശി പനീർസെൽവം (58), കൊല്ലം വാടി സ്വദേശി ലോറൻസ് (62), ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഖദീജ ബീവി (85), ചിങ്ങോലി സ്വദേശി സുരേഷ് കുമാർ (53), എറണാകുളം പള്ളുരുത്തി സ്വദേശിനി ഖദീജ റഷീദ് (51), വാഴക്കുളം സ്വദേശി പരീദ് (45), പിറവം സ്വദേശി അയ്യപ്പൻ (82),

ഇടുക്കി ബൈസൺ വാലി സ്വദേശി ഷാജി തോമസ് (57), കോഴിക്കോട് കല്ലായി സ്വദേശിനി പല്ലീമ (93), ബേപ്പൂർ സ്വദേശി ഉമ്മർകോയ (63), താഴം സ്വദേശി മൊയ്ദു (65), കണ്ണൂർ താന സ്വദേശിനി സുജാത (61), പള്ളിക്കുന്ന് സ്വദേശി സഹദേവൻ (64), തളിപ്പറമ്പ് സ്വദേശി മൊയ്ദീൻ (74) കൊറ്റില സ്വദേശിഅബ്ബാസ് (60), വടക്കുമ്പാട് സ്വദേശിനി പി.പി. ഖദീജ (85), തളിപ്പറമ്പ് സ്വദേശി കുഞ്ഞിരാമൻ (83) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1025 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്കത്തിലൂടെ കോഴിക്കോട് 796, മലപ്പുറം 584, തൃശൂർ 620, തിരുവനന്തപുരം 415, ആലപ്പുഴ 465, എറണാകുളം 378, കോട്ടയം 320, കൊല്ലം 315, കാസർഗോഡ് 246, പാലക്കാട് 203, കണ്ണൂർ 224, പത്തനംതിട്ട 108, ഇടുക്കി 64, വയനാട് 29 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

195 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 76, എറണാകുളം 23, തൃശൂർ 19, കോട്ടയം 17, കണ്ണൂർ 13, പാലക്കാട്, കോഴിക്കോട് 10 വീതം, മലപ്പുറം, കാസർഗോഡ് 7 വീതം, ആലപ്പുഴ 5, കൊല്ലം, ഇടുക്കി 3 വീതം, പത്തനംതിട്ട 2 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 830, കൊല്ലം 426, പത്തനംതിട്ട 151, ആലപ്പുഴ 594, കോട്ടയം 455, ഇടുക്കി 29, എറണാകുളം 1018, തൃശൂർ 1090, പാലക്കാട് 444, മലപ്പുറം 915, കോഴിക്കോട് 1306, വയനാട് 103, കണ്ണൂർ 130, കാസർഗോഡ് 345 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 94,388 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,99,634 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,81,413 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,53,104 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 28,309 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3075 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 38,259 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 36,28,429 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 2,13,108 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തളിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 8), കൊല്ലം ജില്ലയിലെ മയ്യനാട് (14), മലപ്പുറം ജില്ലയിലെ കീഴുപറമ്പ് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 664 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (7 minutes ago)

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (2 hours ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (2 hours ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (2 hours ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (2 hours ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (2 hours ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (3 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (3 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (3 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (3 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (3 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (3 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (4 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (4 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (4 hours ago)

Malayali Vartha Recommends