നീലേശ്വരത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും കൂടി പിടികൂടി

നീലേശ്വരത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ പൊലീസും നാട്ടുകാരും കൂടി പിടികൂടി. കുപ്രസിദ്ധ കുറ്റവാളി കാരാട്ട് നൗഷാദ്, കൂട്ടാളി തളങ്കര ഷംസുദ്ദീന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ കാറില്‍ നിന്ന് 10 കിലോ കഞ്ചാവും പിടിച്ചെടുത്തു.ചീമേനിചെറുവത്തൂര്‍ പാതയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘത്തെ വെട്ടിച്ച് കാറിലെത്തിയ ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലീസ് പിന്തുടര്‍ന്നതോടെ ഇവര്‍ കാറ് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.നാട്ടുകാരുടെ സഹായത്തോടെ നീലേശ്വരം പള്ളിക്കരയില്‍വച്ച് പൊലീസ് ഇവരെ പിടികൂടി. നിരവധി കേസുകളില്‍ പ്രതിയായ കാരാട്ട് നൗഷാദ് കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























