ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്ന പരാമര്‍ശം... താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഇടവേള ബാബു

നടി ഭാവനയ്‌ക്കെതിരെയുള്ള വിവാദപരാര്‍ശത്തെ തുടര്‍ന്ന് താരസംഘടനയായ അമ്മയില്‍ നിന്നും പാര്‍വതി തിരുവോത്ത് രാജിവെച്ചതിനുപിന്നാലെ വിശദീകരണവുമായി 'അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ട്വന്റി ട്വന്റി എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന്റെ ഒന്നാം പതിപ്പില്‍ നടി ഭാവന അവതരിപ്പിച്ച കഥാപാത്രം മരിച്ചുപോയതല്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു വ്യക്തമാക്കി. താന്‍ ആരെയും അധിക്ഷേപിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
'അമ്മ നിര്‍മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരമാണ് വിവാദമായത്. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാനാകില്ലെന്നും അതുപോലെ രാജിവെച്ചവര്‍ സിനിമയില്‍ ഉണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിമുഖത്തിലെ പരാമര്‍ശനങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും പാര്‍വതി പറഞ്ഞു. അമ്മയില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതുമോഹന്‍ദാസ് തുടങ്ങിയവര്‍ അമ്മ സംഘടനയില്‍ നിന്നും നേരത്തെ രാജിവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























