സംസ്ഥാനത്തെ യു.എ.ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു

തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു. കൊവിഡ് കാരണം താല്‍ക്കാലികമായി അടച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായതിനുശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്.
കഴിഞ്ഞ മാസം രണ്ടാഴ്ച അടച്ചിട്ടിരുന്നു. സ്വര്‍ണക്കടത്ത് വിവാദങ്ങളെ തുടര്‍ന്നു കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി വെട്ടിക്കുറച്ചിരുന്നു. യു.എ.ഇയിലെ ഉദ്യോഗസ്ഥരെല്ലാം മടങ്ങിപ്പോകുകയും ചെയ്തതതോടെ വീസ സ്റ്റാംപിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങളും നിലച്ചു. ഹൈദരാബാദില്‍ തുടങ്ങുന്ന പുതിയ കേന്ദ്രത്തിലേക്ക് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha


























