സ്വര്‍ണക്കടത്ത് കേസ്... എം. ശിവശങ്കര്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകേണ്ടെന്ന് കസ്റ്റംസ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവങ്കറിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. മറ്റൊരു ദിവസം ഹാജരായാല്‍ മതിയാകുമെന്നാണ് കസ്റ്റംസ് അറിയിച്ചിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പിന്നീട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് വിവരം. കേസിന്റെ അന്വേഷണം ഉന്നതരിലേക്കു നീങ്ങുന്ന സാഹചര്യത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായ ശേഷം വീണ്ടും വിളിച്ചു വരുത്തിയാല്‍ മതിയാകുമെന്ന് കസ്റ്റംസ് തീരുമാനിച്ചത്.
നേരത്തെ ശിവങ്കറിനോട് ചൊവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. ശിവശങ്കര്‍ നല്‍കിയ മൊഴികള്‍ക്ക് ആധാരമായ തെളിവുകള്‍ സഹിതം ചൊവ്വാഴ്ച ഹാജരാകണം എന്നായിരുന്നു നിര്‍ദേശം. ഒളിവിലിരിക്കെ സ്വപ്ന നടത്തിയ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പടെയുള്ളവ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha


























