സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതെന്തിനെന്നതിന് ഉത്തരം മൊഴിയിലും ഇ.ഡിയുടെ കുറ്റപത്രത്തിലുമില്ല...

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതെന്തിനെന്നതിന് ഉത്തരം മൊഴിയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലുമില്ല. കോണ്‍സുലേറ്റില്‍നിന്ന് സ്‌പേസ് പാര്‍ക്കിലെത്തിയ തൊട്ടടുത്ത മാസമാണ് സ്വര്‍ണക്കടത്ത് തുടങ്ങിയത് എന്നതിനാല്‍ കേസിനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ വിവരം.സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി., എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത് ജൂലായ് 13-നാണ്.
ഓഗസ്റ്റ് അഞ്ചുമുതല്‍ 16 വരെ എട്ടുതവണയായാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലൂടെയായിരുന്നു ഇത്.ഓഗസ്റ്റ് ഏഴിനാണ് കോണ്‍സുലേറ്റിലെ ജോലി എന്ന്, എന്തിന് രാജിവെച്ചുവെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറില്‍ ആണെന്നാണ് സ്വപ്നയുടെ ഉത്തരം. എന്തിന് എന്നതിനുള്ള മറുപടി മൊഴിരേഖയിലില്ല.
കുറ്റപത്രത്തില്‍ അഞ്ചുമുതല്‍ 12 വരെ ഖണ്ഡികകളിലാണ് സ്വപ്നയുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തിനായിരുന്നു രാജിയെന്ന് ഇതിലും രേഖപ്പെടുത്തിയിട്ടില്ല. 2019 നവംബറിലാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ ജോലിക്കുകയറുന്നത്. ഇതേ മാസമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജ് എന്നപേരില്‍ തിരുവനന്തപുരം വിമാനത്താവളംവഴി സ്വര്‍ണക്കടത്ത് തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha


























