സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും... 119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്, കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി എ.കെ.ബാലന്‍ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് ആണ് ജൂറി അധ്യക്ഷന്‍. മികച്ച ചിത്രങ്ങളുടെ വലിയ നിര തന്നെ ഉള്ളതിനാല്‍ പുരസ്‌കാര നിര്‍ണയം ഇന്നലെ രാത്രിയും പൂര്‍ത്തിയായിട്ടില്ല.119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും.
കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് പുരസ്‌കാര നിര്‍ണയ ജൂറിക്ക് മുന്‍പാകെ ചലച്ചിത്രങ്ങളുടെ സ്‌ക്രീനിങ്ങ് നടന്നത്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മുതല്‍ നവാഗതരുടെ ചിത്രങ്ങള്‍ വരെ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. സൗബിന്‍ സാഹിര്‍, സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, മമ്മൂട്ടി തുടങ്ങിയവരാണ് മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്.
പാര്‍വതി, രജീഷ വിജയന്‍, അന്ന ബെന്‍, കനി കുസൃതി തുടങ്ങിയവരാണ് മികച്ച നടിക്കുള്ള അവാര്‍ഡിന് മത്സരിക്കുന്നത്. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ചിത്രസംയോജകനായ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, ഗായിക ലതിക, അഭിനേത്രി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.
https://www.facebook.com/Malayalivartha


























