യൂ ട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍...

യൂ ട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാഗ്യലക്ഷ്മിയെ കൂടാതെ ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിജയ് പി. നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചിട്ടില്ലെന്നും, പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നും, എന്നാല്‍ വിജയ് പി നായര്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നുമാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹര്‍ജിയില്‍ പറയുന്നത്.
പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും, അത് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം ജില്ലാ കോടതി നേരത്തെ ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
വിജയ് പി.നായരുടെ പരാതിയില്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പൊലീസ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് വൈകിട്ടാണ് വിജയ് പി നായരെ ഇവര്‍ മര്‍ദ്ദിച്ചത്.
https://www.facebook.com/Malayalivartha


























