ക്ലിഫ് ഹൗസിലെ ക്യാമറകള്‍ ഇടിമിന്നലില്‍ തകര്‍ന്നതല്ലെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ നശിപ്പിച്ചതാണെന്നും രമേശ് ചെന്നിത്തല

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രക്ഷോഭമായ സ്പീക് അപ് കേരളയുടെ നാലാംഘട്ട സത്യഗ്രഹം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യവേ, ക്ലിഫ് ഹൗസിലെ ക്യാമറകള്‍ ഇടിമിന്നലില്‍ തകര്‍ന്നതല്ലെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ നശിപ്പിച്ചതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ പ്രഭവ കേന്ദ്രം ക്ലിഫ് ഹൗസ് ആണെന്നും അദ്ദേഹം ആരോപിച്ചു.
എന്തിനാണ് സ്വപ്ന സുരേഷ് 6 തവണ മുഖ്യമന്ത്രിയെ കണ്ടത്? അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണ്. എല്ലാക്കാര്യത്തിനും ശിവശങ്കറിനെ ബന്ധപ്പെടാനാണ് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാറ്റിനും കമ്മിഷന്‍ വാങ്ങുന്ന സര്‍ക്കാരും പാര്‍ട്ടിയും സംസ്ഥാനത്തുണ്ടായ എല്ലാ ദുരന്തങ്ങളും അഴിമതി നടത്താനുളള മാര്‍ഗമായി മാറ്റുകയാണ്. പരിസ്ഥിതി ആഘാത പഠനം നടത്താതെ, പദ്ധതി രേഖകള്‍ ഇല്ലാതെ തുരങ്കപ്പാത പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുകയും, നിര്‍മാണോദ്ഘാടനം നടത്തുകയുമാണ്. പറയാന്‍ ഒന്നുമില്ലാത്തതിനാലും, പലതിനും ഉത്തരമില്ലാത്തതു കൊണ്ടുമാണ് മുഖ്യമന്ത്രി വൈകിട്ടത്തെ പത്രസമ്മേളനം ഉപേക്ഷിച്ചത്- രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍, സിഎംപി നേതാവ് സി.പി. ജോണ്‍, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























