ആവര്‍ത്തിച്ച് ചോദിച്ചത്... സ്വര്‍ണക്കടത്ത് നടത്താന്‍ വേണ്ടിയാണോ എം. ശിവശങ്കര്‍ സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി വാങ്ങി നല്‍കിയത്? കസ്റ്റംസും എന്‍ ഐ എയും ഇഡിയും ശിവശങ്കറിനോട് ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം ചര്‍ച്ചയാകുമ്പോള്‍

എം. ശിവശങ്കര്‍ സ്വപ്നക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി വാങ്ങി നല്‍കിയതെന്തിനെന്ന ശിവശങ്കറിനോട് ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം ചോദ്യമായി നില്‍ക്കുകയാണ്. മറുപടിയൊന്നും നല്‍കാതെ പരിഹാസരൂപേണ ചിരിക്കുക മാത്രമായിരുന്നു അപ്പോള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചതിനുള്ള മറുപടി കിട്ടാത്ത സാഹാചര്യത്തിലായിരുന്നു ഇങ്ങനെയൊരു ചോദ്യം ചോദിച്ചത്. സ്വപ്നയുടെ മൊഴിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലും ഇതിനുള്ള മറുപടിയില്ല . കാരണം കോണ്‍സുലേറ്റില്‍നിന്ന് സ്‌പേസ് പാര്‍ക്കിലെത്തിയ തൊട്ടടുത്ത മാസമാണ് സ്വപ്ന സ്വര്‍ണക്കടത്ത് തുടങ്ങിയത്. ഇത് കേസിനെ സംബന്ധിച്ച് തീര്‍ത്തും നിര്‍ണായകമാണ്. കോടതി ചോദിക്കാന്‍ പോകുന്ന പ്രധാന ചോദ്യവും ഇതുതന്നെയായിരിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി., എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങിയത് ജൂലായ് 13നാണ്. ഓഗസ്റ്റ് അഞ്ചുമുതല്‍ 16 വരെ എട്ടുതവണയായാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിലൂടെയായിരുന്നു ഇത്.
ഓഗസ്റ്റ് ഏഴിനാണ് കോണ്‍സുലേറ്റിലെ ജോലി എന്ന്, എന്തിന് രാജിവെച്ചുവെന്ന് ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറില്‍ ആണെന്നാണ് സ്വപ്നയുടെ ഉത്തരം. എന്തിന് എന്നതിനുള്ള മറുപടി മൊഴിരേഖയിലില്ല. അത് സ്വപ്ന പറഞ്ഞില്ല. കുറ്റപത്രത്തില്‍ അഞ്ചുമുതല്‍ 12 വരെ ഖണ്ഡികകളിലാണ് സ്വപ്നയുടെ നിര്‍ണായക മൊഴികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2019 നവംബറിലാണ് സ്വപ്ന സ്‌പേസ് പാര്‍ക്കില്‍ ജോലിക്കുകയറുന്നത്. ഇതേ മാസമാണ് യു.എ.ഇ. കോണ്‍സുലേറ്റിന്റെ നയതന്ത്രബാഗേജ് എന്നപേരില്‍ തിരുവനന്തപുരം വിമാനത്താവളംവഴി സ്വര്‍ണക്കടത്ത് തുടങ്ങുന്നത്. നവംബറില്‍ മാത്രം നാലുതവണകളായി 12 കിലോ സ്വര്‍ണം കടത്തിയതായാണ് മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്‌പേസ് പാര്‍ക്കിലെ ജോലി സ്വപ്ന സ്വര്‍ണക്കടത്തിന് മറയാക്കിയിരുന്നോ എന്ന് സംശയമുണ്ട്. 2019 ഒക്ടോബറിനുമുമ്പ് നയതന്ത്ര ബാഗേജ് എന്നപേരില്‍ രണ്ടുതവണ പരീക്ഷണാടിസ്ഥാനത്തില്‍ കള്ളക്കടത്ത് നടന്നുവെന്ന് സ്വപ്നയുടെ മൊഴിയിലുണ്ട്. ഈ രണ്ടുതവണയും സ്വര്‍ണമല്ല, വീട്ടുപകരണങ്ങളായിരുന്നു ഡ്യൂട്ടിയടയ്ക്കാതെ കടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
പരീക്ഷണക്കടത്തിനുശേഷം സ്വപ്ന കോണ്‍സുലേറ്റ് വിട്ടുവെന്നാണ് അനുമാനം. ഒക്ടോബറിലാണ് നയതന്ത്ര ചാനല്‍ വഴി കള്ളക്കടത്തിനു തയ്യാറാകാന്‍ കെ.ടി. റമീസിന്റെ നിര്‍ദേശം സ്വപ്നയ്ക്കും സംഘത്തിനും ലഭിക്കുന്നത്.
ഇവിടെയാണ് കോണ്‍സുലേറ്റിനെ ഉദ്യോഗസ്ഥരെ അന്വേഷണ ഏജന്‍സി സംശയിക്കുന്നത്. കോണ്‍സുലേറ്റ് അധിക്യതരുടെ ഒത്താശയോടെയാണോ സ്വപ്ന സ്വര്‍ണ്ണം കടത്തിയത്? അതില്‍ അവര്‍ പങ്കു പറ്റിയിരുന്നോ? ബുദ്ധി രാക്ഷസനായ കെ.റ്റി. രമീസിന് നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധം ഉണ്ടായിരുന്നോ? നയതന്ത്രബാഗേജില്‍ കടത്ത് എന്ന ബുദ്ധി റമീസിന്റേതാണെന്നാണ് കണ്ടെത്തല്‍. അങ്ങനെയാണെങ്കില്‍ റമീസിന് അത്തരമൊരു ബുദ്ധി ആരാണ് ഉപദേശിച്ചത്? എങ്കില്‍ മുമ്പും രാജ്യത്ത് ഇത്തരം കള്ളക്കടത്തുകള്‍ നടന്നിരിക്കണം. അത് ഏത് നയതന്ത്ര കാര്യാലയം വഴിയാണെന്ന് അന്വേഷക്കണം. റമീസിനെ ചോദ്യം ചെയ്തിട്ടും അതിന്റെ വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്.കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ ഏജന്‍സികള്‍ അക്കാര്യം മറച്ചുവയ്ക്കുന്നു. അത് ശരിയാണെങ്കില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പ്രതികൂട്ടിലാവും
ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെങ്കില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടും അന്വേഷണം വരും. ഇതിനുള്ള നീക്കങ്ങള്‍ ഏജന്‍സികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുഖ്യന്ത്രിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കൂടി അറിയണം. യു എ ഇ ക്കാരെ ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനം അനുസരിച്ചാണെങ്കില്‍ മുഖ്യന്ത്രിയിലേക്ക് അന്വേഷണം നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവില്ല.
സ്വപ്ന സുരേഷിനെ ആരെങ്കിലും ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയോ എന്ന സംശയവും തള്ളികളയുന്നില്ല. എന്നാല്‍ അത്തരത്തിലൊരു മൊഴി സ്വപ്ന നല്‍കിയിട്ടില്ല. സ്വപ്നയുടെ രാഷ്ട്രീയ ബന്ധങ്ങളും ദേശീയ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത് ഈ സാഹചര്യത്തിലാണ്.
സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ എന്ന ലേബലില്‍ നയതന്ത്ര ഏജന്‍സിയുടെ ഒത്താശയോടെ സ്വപ്ന സ്വര്‍ണ്ണക്കടത്ത് കടത്തി എന്ന അനുമാനത്തിലാണ് ദേശീയ ഏജന്‍സികള്‍ എത്തിയിരിക്കുന്നത് എന്ന അനുമാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സികള്‍. അതില്‍ ശിവശങ്കറിന്റെ റോളാണ് പരിശോധിക്കുന്നത്
"
https://www.facebook.com/Malayalivartha


























