കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്... ഭിക്ഷ യാചിക്കാന്‍ പോയതല്ല... പണി എടുത്ത് ജീവിക്കാന്‍ പോയതാണ് അതിനും സമ്മതിക്കുന്നില്ല.. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിൽക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിന് സംഭവിച്ചത്...

കണ്ണീരോടെ കേരള ജനതക്ക് മുന്നില്‍ കൈകൂപ്പി കരയുകയാണ് ഒരു ട്രാന്‍സ്‌ഡെന്‍ഡര്‍. വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റ് ഉപജീവനം കണ്ടെത്തി ജിവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറിനെ കച്ചവടം ചെയ്യാന്‍ പോലും സമ്മതിക്കാതെ ഒരുകൂട്ടര്‍ ഉപദ്രവിക്കുന്നു എന്നാണ് പരാതി.
തന്നെ ആണും പെണ്ണും കെട്ടവരെന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നും ഫേസ്ബുക്ക് വീഡിയോയില്‍ ഇവര്‍ പറയുന്നു. 'പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല. ഞങ്ങള്‍ അഞ്ചു ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ വയറ്റിപ്പിഴപ്പാണ്.
കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്. ഭിക്ഷ യാചിക്കാന്‍ പോയതല്ല. പണി എടുത്ത് ജീവിക്കാന്‍ പോയതാണ് അതിനും സമ്മതിക്കുന്നില്ല..'-വീഡിയോയില്‍ പറയുന്നു.
പരാതിയുമായി പോലീസിനെ സമീപിച്ചിട്ടും നീതി ലഭിക്കുന്നില്ല. ബിരിയാണി വില്‍പ്പനയല്ല പോലീസിന്റെ പണി എന്നായിരുന്നു പോലീസിന്റൈ പ്രതികരണം എന്നും ഇവര്‍ പറയും.
150 ബിരിയാണിയും 20 ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20 എണ്ണം മാത്രമാണ് വില്‍ക്കനായതെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























