വൈദിക ഡോക്ടര്‍ കസ്റ്റഡിയില്‍, പ്രാര്‍ത്ഥിക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി

അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയൂര്‍വേദ വൈദ്യശാല നടത്തുന്ന ഡോക്ടര്‍ റെജി ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലായി.
തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെ അമ്മയോടൊപ്പം വൈദ്യശാലയില്‍ മരുന്ന് വാങ്ങാന്‍ എത്തിയ 22-കാരിയായ യുവതിയോട് വൈദീകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ മൊഴി. ചികിത്സയുടെ ഭാഗമായി പ്രാര്‍ത്ഥിക്കുന്നതിനിടെ ശാരീരികമായി പീഡനം നടത്തിയെന്നും പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോഴാണ് യുവതി ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളുടേയും നാട്ടുകാരുടേയും സംഘം ആശുപത്രിയിലെത്തി വൈദികനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കേസെടുത്തത്.
ഐ.പി.സി സെക്ഷന്‍ 354 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നതെന്ന് സി.ഐ: അനില്‍ ജോര്‍ജ് പറഞ്ഞു. ഇന്നു വൈദികനെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























