കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍

കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് പിടികൂടാനെത്തിയ ഡി.ആര്‍.ഐ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയിലായി. അരീക്കോട് പത്തനാപുരം വലിയ പീടിയേക്കല്‍ ഫസലുറഹ്മാനാണ് (32) പിടിയിലായത്. മുഖ്യ പ്രതി മുക്കം കുമരനെല്ലൂര്‍ പയനിങ്ങല്‍ നിസാര്‍ സംഭവ ദിവസംതന്നെ പിടിയിലായിരുന്നു.സംഭവ സ്ഥലത്തു നിന്ന് മുങ്ങിയ ഫസലുറഹ്മാന്‍ ഹൈകോടതയില്‍ ജാമ്യത്തിന് ശ്രമിച്ചെത്തിയപ്പോഴാണ് കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ ആറിന് രാവിലെ 8.30ഓടെ കരിപ്പൂര്‍ വിമാനത്താവള റോഡില്‍ പരിശോധനക്കെത്തിയ ഡി.ആര്‍.ഐ സംഘത്തെ നിസാറിന്റെ സ്വര്‍ണക്കടത്ത് സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha


























