സംഗീത റിയാലിറ്റി ഷോ 'സരിഗമപ - ലില്‍ചാംപ്സ്' വിജയിയായത് കോഴിക്കോടിന്റെ ആര്യനന്ദ

കോഴിക്കോട് പന്തീരാങ്കാവിലെ ആര്യനന്ദ ഹിന്ദി ടിവി ചാനലായ സീ-ടിവിയിലെ സംഗീത റിയാലിറ്റി ഷോ 'സരിഗമപ - ലില്‍ചാംപ്സ്' വിജയിയായി . 5 ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം.
വിധികര്‍ത്താക്കളായി എത്തിയത് ഗായകരായ അല്‍ക യാഗ്‌നിക്, ജാവേദ് അലി, സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ എന്നിവരായിരുന്നു. കഴിഞ്ഞ വര്‍ഷം തമിഴ് ചാനലിലെ സംഗീത റിയാലിറ്റി ഷോയിലും പാട്ടു പാടി ഒരു കിലോ തങ്കം നേടിയിരുന്നു. 4 ഭാഷകളിലെ 25 സിനിമാ ഗാനങ്ങള്‍ 3 മണിക്കൂര്‍ കൊണ്ട് പാടി സ്‌നേഹപൂര്‍വം ആര്യനന്ദ എന്ന പരിപാടിയില്‍ ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റെ നോമിനേഷനും ഈ കുഞ്ഞുഗായിക നേടിക്കഴിഞ്ഞു.
സംഗീത അധ്യാപകരായ കീഴരിയൂര്‍ കേളോത്ത് മീത്തല്‍ രാജേഷ് ബാബു - ഇന്ദു ദമ്പതികളുടെ മകളാണ്. ആനങ്ങാടിയിലെ ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി. പന്തീരാങ്കാവിലാണ് ഇപ്പോള്‍ ആര്യനന്ദയും കുടുംബവും താമസം.
https://www.facebook.com/Malayalivartha


























