പ്രതിയോടൊപ്പം പോലീസ് പുഴ നീന്തിക്കടന്നു, ശേഷം മൂന്നര കിലോമീറ്റര്‍ പിന്നാലെ ഓടി... ഒടുവില്‍ പ്രതി പിടിയില്‍!

മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ആക്രമിച്ചു കടന്നു കളഞ്ഞ പ്രതി പൊലീസ് പിടിയിലായി. അഗസ്ത്യാമുഴി-കൈതപ്പൊയില്‍ റോഡ് പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെ ഗുരുതരമായി പരുക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട പ്രദേശവാസിയായ അറമത്ത് ബെന്നിയാണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
അതിസാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. വളയത്തില്‍പ്പടിയില്‍വച്ച് ഡ്രൈവറെ ഗുരുതരമായി പരുക്കേല്‍പ്പിച്ച് ബെന്നി കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ ചാലിപ്പുഴയില്‍ ചാടി നീന്തി. കോടഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പുഴ നീന്തിക്കടന്ന് മൂന്നര കിലോമീറ്ററോളം ദൂരം പിന്നാലെയോടിയാണ് പിടികൂടിയത്.
പൊലീസ് ഉദ്യോഗസ്ഥരായ ജെയ്‌സണ്‍ പുതിയേടത്ത്, സ്മിത്ത് ലാല്‍, ഷിബിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പുത്തന്‍കണ്ടത്തിന്‍കടവ് പാലത്തിനു സമീപത്തെ കടയില്‍ കയറി ഉടമയെയും കോടഞ്ചേരി ടൗണിലെ ഒരു വ്യാപാരിയെയും മുന്‍പ് ആക്രമിച്ചു പരുക്കേല്‍പിച്ചിട്ടുണ്ട്. ടൗണിലെ കടകള്‍ക്ക് നേരെയും പ്രതി പലതവണ ആക്രമണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം കേട് വരുത്താനും ബെന്നി ശ്രമിച്ചിരുന്നെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























