പെരിന്തല്‍മണ്ണ നഗരസഭയ്ക്ക് ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ്

അഖിലേന്ത്യാ തലത്തില്‍ കേന്ദ്ര നഗരകാര്യ ഭവന വകുപ്പിന് കീഴിലുള്ള ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഹഡ്കോ) നടത്തിയ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡിന് (ഒരു ലക്ഷം രൂപ) പെരിന്തല്‍മണ്ണ നഗരസഭയെ തിരഞ്ഞെടുത്തു.
ഹഡ്കോയുടെ സഹായത്തോടെ പെരിന്തല്‍മണ്ണ ടൗണില്‍ നിര്‍മിച്ച വനിതാ വിശ്രമ കേന്ദ്രം കം ടാക്സി സ്റ്റാന്‍ഡ് പദ്ധതിയാണ്, മികച്ച പ്രാദേശിക ആസൂത്രണം സാധ്യമാക്കിയ പദ്ധതി എന്ന നിലയ്ക്ക് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
നഗര രൂപകല്‍പനയും പ്രാദേശിക ആസൂത്രണവും നഗരത്തിന്റെ പുനരുജ്ജീവനവും സംരക്ഷണവും എന്ന ആശയത്തിലാണ് പുരസ്‌കാരം. ഡല്‍ഹിയില്‍ നടക്കുന്ന പുരസ്‌കാര വിതരണത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























