11 വർഷത്തിനുശേഷം നാട്ടിലെത്തിയ ഗൃഹനാഥൻ അന്തം വിട്ടു : സ്വന്തം വീട്ടിൽ താമസിക്കുന്ന ത് മറ്റുള്ളവർ: ആധാരം ബാങ്കിൽ:സംഭവിച്ചത്!

ആനമങ്ങാട് സ്വദേശിയായ ഗൃഹനാഥൻ മണികണ്ഠൻ ഇപ്പോൾ വല്ലാത്തൊരു സ്ഥിതിയിലാണ്...11 വർഷത്തിനുശേഷം മണികണ്ഠൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ തന്റെ കുടുംബത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.... സ്വന്തം വീട്ടിൽ മറ്റൊരു കുടുംബം താമസിക്കുന്ന അവസ്ഥയാണ് അദ്ദേഹം അഭിമുഖീകരിച്ചത്... സ്വന്തം പേരിലുള്ള 39 സെന്റ് സ്ഥലവും വീടും പലതവണ അദ്ദേഹം കച്ചവടം ചെയ്തു കഴിഞ്ഞിരുന്നു. എന്നാൽ ആധാരം ഇപ്പോഴും സഹകരണബാങ്കിൽ തന്നെ പണയത്തിൽ വച്ചിട്ടുണ്ട് . ഭാര്യയും മൂന്നു പെൺമക്കളുമടങ്ങുന്ന കുടുംബവുമായി എങ്ങോട്ടു പോകുമെന്നറിയാതെ വിഷമിക്കുകയാണ് ആനമങ്ങാട് സ്വദേശിയായ ഈ ഗൃഹനാഥൻ ഇപ്പോൾ... സ്വന്തം വീട്ടിൽ മറ്റൊരാൾ താമസിക്കുന്ന അവസ്ഥയാണ് അദ്ദേഹം ഇപ്പോൾ നേരിടുന്നത്... വ്യാജരേഖ ചമച്ച് വീടും വസ്തുവും തട്ടിയെടുത്തതായാണ് തേക്കിൻകാട്ടിൽ മണികണ്ഠന്റെ ഇപ്പോഴത്തെ പരാതി. പുതുച്ചേരിയിൽനിന്ന് ഈ മാസം നാലിന് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടും സ്ഥലവും അന്യാധീനപ്പെട്ട വിവരം കുടുംബം അറിയുന്നത്. ഏഴുദിവസം ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞശേഷം പുറത്തിറങ്ങിയെങ്കിലും കയറിക്കിടക്കാൻ ഇടമില്ലാതെ വന്നതോടെ കുടുംബത്തെ ബന്ധുവീട്ടിലാക്കി. മണികണ്ഠനാകട്ടെ പ്രമേഹത്തെത്തുടർന്ന് കാലിലെ മുറിവു പഴുത്ത് സ്വകാര്യ ആശുപത്രിയിലുമായി അദ്ദേഹം ഇപ്പോൾ .
സംഭവത്തെക്കുറിച്ച് മണികണ്ഠൻ പറയുന്നത് ഇങ്ങനെയാണ് : 2006 ൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി വീടും സ്ഥലവും പണയംവച്ച് പെരിന്തൽമണ്ണ അർബൻ സഹകരണ ബാങ്കിൽ നിന്ന് 6 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. ഇതുകൂടാതെ ഒരു സ്വകാര്യ വ്യക്തിയിൽനിന്ന് ഒരു ലക്ഷം രൂപയും വായ്‌പ വാങ്ങി. പ്രതിമാസം 6000 രൂപയായിരുന്നു ഇതിനുള്ള പലിശ കൊടുത്തിരുന്നത് . 2 വർഷം പലിശ കൃത്യമായി നൽകുകയും ചെയ്‌തു വന്നിരുന്നു അദ്ദേഹം.
എന്നാൽ സംരംഭം നഷ്ടത്തിലായതോടെ മറ്റൊരു ജോലി തേടി കുടുംബത്തോടൊപ്പം പുതുച്ചേരിയിലേക്കു താമസം മാറുകയായിരുന്നു അദ്ദേഹം. അവിടെയൊരു കന്റീനിൽ ജോലിക്കാരനായി ചേരുകയും ചെയ്തു . 11 വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടും സ്ഥലവും കൈവിട്ടുപോയ വിവരം അറിയുന്നത്. കുടുംബം നാട്ടിലില്ലാത്ത കാലയളവിൽ മൂന്നുതവണ ഈ വസ്തു കച്ചവടം ചെയ്യപ്പെട്ടുകഴിഞ്ഞിരുന്നു. വീട്ടിലെ നിലവിലുള്ള താമസക്കാർക്ക് ഇതെക്കുറിച്ച് വിവരമൊന്നുമില്ലതാനും.
അതേസമയം, വസ്തുവിന്റെ രേഖകളെല്ലാം സഹകരണ ബാങ്കിൽത്തന്നെയുണ്ട് ഇപ്പോഴും. വായ്‌പത്തുകയും പലിശയും അടച്ചാൽ പണയപ്പെടുത്തിയ രേഖകൾ തിരിച്ചു നൽകാമെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. രേഖ കിട്ടിയാലും നിലവിൽ വീട്ടിൽ താമസിക്കുന്നവരെ എങ്ങനെ ഒഴിവാക്കും എന്ന ആശങ്കയിലാണ് മണികണ്ഠനും കുടുംബവും. വ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുത്തതിന് എതിരെ അടുത്തദിവസം പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു.അങ്ങനെ സ്വന്തം കിടപ്പാടം നഷ്ട്ടത്തിലായിരിക്കുകയാണ്... ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന ചിന്തയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്.. എന്നാൽ ഈ ഒരു ഘട്ടത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നതാണ് പ്രധാനം
"
https://www.facebook.com/Malayalivartha


























