തുണിയിൽ കണ്ട പുരുഷബീജം! 11വർഷങ്ങൾക്ക് മുന്നേ കുളത്തിൽ കണ്ടത്

സ്വന്തം മകൻ ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ട് 11 വർഷമായി... മരണത്തിന് പിന്നിലെ കാരണം അറിയാൻ റീ പോസ്റ്റ് മോർട്ടം നടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു,,.., എന്നാൽ ഇതുവരെയും നിഗൂഢമായി ആദർശിന്റെ കൊലപാതകം......ഭരതന്നൂരിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദര്‍ശിന്റെ ദുരൂഹമരണത്തിന്റെ ഉത്തരംതേടി റീ പോസ്റ്റ്മോർട്ടം നടത്തി ഒരു വര്‍ഷമായിട്ടും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. റീ പോസ്റ്റ്മോർട്ടത്തിനു ശേഷം കൈംബ്രാഞ്ച് സംഘം തിരിഞ്ഞു നോക്കിയിട്ടില്ലെന്ന വിഷമത്തിലാണു മാതാപിതാക്കള്‍. പക്ഷേ ഫൊറന്‍സിക് റിപ്പോര്‍ട്ട് ഇനിയും വന്നില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
ആദര്‍ശെന്ന 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് പതിനൊന്നര വര്‍ഷമായി. പാല്‍ വാങ്ങാനായി പോയ ആദര്‍ശിന്റെ മൃതദേഹം വഴിയരികിലെ കുളത്തില്‍ നിന്നാണ് കിട്ടിയത്. മുങ്ങിമരണമെന്നു കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മര്‍ദനമാണ് മരണകാരണമെന്നു കണ്ടതോടെയാണ് കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. കുടുംബത്തിന്റെ നിരന്തര ആവശ്യത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബർ 14 ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ക്രൈംബ്രാഞ്ച് പുറത്തെടുത്ത് റീ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പക്ഷെ അന്വേഷണം അവിടെ തീര്‍ന്നു. ആദര്‍ശിന്റെ വസ്ത്രത്തില്‍ പുരുഷബീജമുള്‍പ്പെടെ കണ്ടതിനാല്‍ കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. വെള്ളം കുടിച്ചാണോ മരണം എന്നതുള്‍പ്പെടെ മരണകാരണം കൃത്യമായി അറിയാനാണ് റീ പോസ്റ്റ്മോര്‍ട്ടത്തിലൂടെ ലക്ഷ്യമിട്ടത്.
പക്ഷെ റിപ്പോര്‍ട്ട് ഒരു വര്‍ഷമായിട്ടും കിട്ടാത്തതാണ് അന്വേഷണം നിലയ്ക്കാന്‍ കാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഫൊറന്‍സിക് ലാബിലെ കാലതാമസവും അന്വേഷണസംഘത്തിന്റെ ഉഴപ്പും കൂടിയാകുമ്പോള്‍ മകനെ നഷ്ടമായ അച്ഛന്റെയും അമ്മയുടെയും കണ്ണീരാണു പതിനൊന്നരവര്‍ഷമായി തോരാതെ നില്‍ക്കുന്നത്. ഇതുവരെയും കൊലയാളി ആരാണെന്ന് കണ്ടു പിടിക്കാത്തത് കടുത്ത വിഷമം ഈ മാതാപിതാക്കൾ നേരിടുന്നുണ്ട്.....
കൂടത്തായി മോഡലില്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത് വലിയ വാർത്തയായിരുന്നു..
കൂടത്തായി കൂട്ടക്കൊല കേസിന് പിന്നാലെ തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും പുനരന്വേഷണത്തിന് പൊലീസ് ഒരുങ്ങുകയായിരുന്നു... മരണം സംഭവിച്ച് പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ആദര്‍ശ് വിജയന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.
2009 ഏപ്രില്‍ 5നാണ് വീട്ടില്‍ നിന്ന് പാലുവാങ്ങാന്‍ പോയ ആദര്‍ശ് വിജയനെ കാണാതാകുന്നത്. പിന്നീട് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ബന്ധുക്കള്‍ക്ക് ദുരൂഹത തോന്നിയിരുന്നു.
മൃതദേഹ അവശിഷ്ടം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുളത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും ആദര്‍ശ് മരിച്ചത് വെള്ളം കുടിച്ചല്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, തലയുടെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. തലക്കടിയേറ്റാണ് ആദര്‍ശ് മരിച്ചതെന്ന് മനസിലാക്കിയതോടെയാണ് ദുരൂഹതയേറുന്നത്. ആദ്യം പാങ്ങോട് പൊലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. പിന്നീടിത് ക്രൈംബ്രാഞ്ചിന് വിട്ടു.
കുട്ടിയുടെ കയ്യില്‍ പൈസയുണ്ടായിരുന്നുവെന്നും അത് തട്ടിയെടുക്കാന്‍ ശ്രമിച്ചതാകാമെന്നും കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ സാധ്യതയുണ്ടാകാമെന്നുമാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കുട്ടിയെ കാണാതായ സമയത്ത് മൃതദേഹം കണ്ടെത്തിയ കുളത്തിന്റെ ഭാഗത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തിയിരുന്നു. അപ്പോള്‍ കണ്ടെത്താതെ രാത്രിയാണ് മൃതദേഹം അതേ സ്ഥലത്ത് കണ്ടെത്തിയത്. മാത്രമല്ല, അധികമാര്‍ക്കും അറിയാത്തതാണ് ഈ പ്രദേശത്തെ കുളമെന്നും ബന്ധുക്കള്‍ പറയുന്നു.
മകന്റെ മരണത്തിലെ ദുരൂഹത നീങ്ങണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ആദര്‍ശിന്റെ അച്ഛന്‍ അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ അന്വേഷണത്തിന് പകരം പുനര്‍ അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇറങ്ങിപ്പുറപ്പെട്ടത്. നാട്ടുകാരുടെയും അയല്‍വാസികളുടെയും മൊഴിയെടുത്തു. ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും അത് വ്യക്തമായി തന്നെ അവശേഷിക്കുന്നു
"
https://www.facebook.com/Malayalivartha