Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

വേണ്ട വേണ്ടാന്ന് വച്ചിട്ടും... ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സമെന്റിനെ ഞെട്ടിപ്പിച്ച് സ്വപ്ന സുരേഷ്; പല വിവിഐപികളെപ്പറ്റി സ്വപ്ന മണി മണിയായി പറഞ്ഞപ്പോള്‍ അവരെല്ലാം വെട്ടിലായി; മുഖ്യമന്ത്രിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് സ്വപ്ന ക്ലീന്‍ ചിറ്റ് നല്‍കിയതോടെ വാ പൊളിച്ച് പ്രതിപക്ഷം

21 OCTOBER 2020 09:23 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസിന് ഇത്രയേറെ മാനം വന്നത് സ്വപ്ന സുരേഷിന് ഭരണവുമായി ബന്ധിപ്പിക്കാവുന്ന ചില സൂചനകള്‍ കിട്ടിയതിനാലാണ്. മുഖ്യമന്ത്രി രാജി വയ്ക്കണം, മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന മുദ്രാവാക്യം പല്ലവിയാക്കിയാണ് പ്രതിപക്ഷം ആഞ്ഞടിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ ഏത് അന്വേഷണം വേണോ നടന്നോട്ടെ ആരെ വേണോ പൊക്കിക്കോട്ടെ എന്ന സ്റ്റൈലിലുമാണ്. മാത്രമല്ല ഓരോ തവണ പത്രക്കാര്‍ ചോദിക്കുമ്പോഴും അന്വേഷണം ശരിയായ വഴിയിലുമാണെന്നാണ് പറയുന്നത്.

ഇതിനിടെ സ്വപ്നയുടെ ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയെ അറിയാമെന്ന് സ്വപ്ന പറഞ്ഞതും മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന പല്ലവി ഉയര്‍ന്നു. അന്നേരം മുഖ്യമന്ത്രി പറഞ്ഞതാകട്ടെ ഔദ്യോഗിക ആവശ്യത്തിന് കണ്ടതായി നേരത്തെ സമ്മതിച്ചതാണല്ലോ. അതോടെ അതും പോയി.

ഇപ്പോഴിതാ മുഖ്യമന്ത്രിയെ ശരിക്കും ക്ലീന്‍ ചിറ്റാക്കുന്ന മൊഴിയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുമായി ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്നില്ല. ഷാര്‍ജ ഭരണാധികാരി കേരളം സന്ദര്‍ശിച്ച വേളയില്‍ അവരെ സ്വീകരിക്കേണ്ടതിന്റെ ആചാരമര്യാദങ്ങള്‍ ഭാര്യയ്ക്കു പറഞ്ഞു കൊടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. പിതാവ് മരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ഫോണില്‍ നിന്നു വിളിച്ചു മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. വീസ സ്റ്റാംപിങ് തുടങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നെന്നു സ്വപ്ന മൊഴി നല്‍കി. ഇത്രയും നല്ലവനായ മനുഷ്യനെപ്പറ്റി പറഞ്ഞാല്‍ തലയില്‍ ഇടിത്തീ വീഴും എന്ന ധ്വനിയിലാണ് സ്വപ്ന പറഞ്ഞത്.

മുഖ്യമന്ത്രിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സ്വപ്‌നയുടെ മറുപടി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരും മകനും രണ്ടു തവണ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലെത്തി കോണ്‍സല്‍ ജനറലുമായി അടച്ചിട്ട മുറിയില്‍ സംഭാഷണം നടത്തി. മതപരമായ ഒത്തുചേരലിനുള്ള ധനസഹായവും യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയും തേടിയാണ് ഇരുവരും എത്തിയതെന്നും മൊഴിയില്‍ പറയുന്നു. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്തും സമാനമായ മൊഴി ഇ.ഡിക്ക് നല്‍കിയിട്ടുണ്ട്.

സഹായം സ്വീകരിക്കുന്നതിനും വന്‍തോതില്‍ മതഗ്രന്ഥങ്ങള്‍ കൈപ്പറ്റുന്നതിനുമാണ് അബൂബക്കര്‍ മുസലിയാരും മകന്‍ അബ്ദുള്‍ ഹക്കീമും എത്തിയതെന്നാണ് സരിത്തിന്റെ മൊഴി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലും നിരവധി തവണ കോണ്‍സുലേറ്റില്‍ എത്തിയിട്ടുണ്ട്. മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി ഭക്ഷണകിറ്റ് തേടിയാണ് മന്ത്രി ജലീല്‍ എത്തിയത്. മകന്റെ വിദേശ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി കടകംപള്ളിയുടെ സന്ദര്‍ശനം. എം. ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്‌നയ്ക്ക് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചത്. വി.ഐ.പികള്‍ വരുമ്പോള്‍ കോണ്‍സല്‍ ജനറലിന്റെ മുറിയില്‍ നില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും സരിത്ത് മൊഴിയില്‍ വ്യക്തമാക്കുന്നു.

യുഎഇ കോണ്‍സുലേറ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശനം നടത്തിയെന്നു സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്നതേടെ ഉത്തരവുമായി മന്ത്രി രംഗത്തെത്തി. യുഎഇ കോണ്‍സുലേറ്റില്‍ രണ്ടു തവണ പോയിട്ടുണ്ടെന്നു ദേവസ്വം, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രണ്ടുതവണയും മന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായാണ് കോണ്‍സുലേറ്റില്‍ പോയത്. ഗതാഗതക്കുരുക്കിനു പരിഹാരം കാണമെന്നു കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പോയതെന്നും കടകംപള്ളി പറഞ്ഞു. ഇവരെല്ലാം വെട്ടിലായെങ്കിലും മുഖ്യമന്ത്രിയെ പറ്റി സ്വപ്ന സുരേഷ് ഒന്നും പറയാത്തത് സര്‍ക്കാരിന് വലിയ ആശ്വാസമാണ്. പ്രതിപക്ഷത്തിന് കടുത്ത നിരാശയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (12 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (19 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends