Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

ഇപ്പോഴേ വേദനിക്കുന്നോ... അറസ്റ്റ് ചെയ്യാനിരുന്ന ഡോളര്‍ കടത്ത് കേസില്‍ നിന്നും എം. ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് കേസെടുത്തു; കസ്റ്റംസിന്റെ ഇനിയുള്ള നീക്കം എന്തിനെന്ന് ബോധ്യമാകാതെ ഉഴിച്ചിലോട് ഉഴിച്ചില്‍ നടത്തി ശിവശങ്കര്‍; എന്‍.ഐ.എ. അറസ്റ്റും തടയാന്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യം തേടി

21 OCTOBER 2020 09:27 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാന്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിനെ പൂട്ടാനായി കിട്ടിയ സുവര്‍ണാവസരം കസ്റ്റംസ് കളഞ്ഞ് കുളിക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. ചട്ടം ലംഘിച്ച്, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ എം. ശിവശങ്കറിനെ ഒഴിവാക്കി കസ്റ്റംസ് കേസെടുത്തു. ഈ കേസിലാണ് ശിവശങ്കറെ അറസ്റ്റ് ചെയ്യാനായി പൂജപ്പുര വീട്ടില്‍ പോയത്. എന്നാല്‍ കസ്റ്റംസിനെ കബളിപ്പിച്ച് ശിവശങ്കര്‍ ഐസിയുവിലായതോടെ എല്ലാം കുളമായി. ഇപ്പോഴെന്താണ് കസ്റ്റംസ് ഇങ്ങെയൊരു തീരുമാനമെടുത്തതെന്നാണ് പലര്‍ക്കും സംശയം. അങ്ങനെ വിട്ടുകളയുന്നവരല്ല കസ്റ്റംസ്. ശിവശങ്കറിന് മേല്‍ സംശയം നിര്‍ത്തി കൂടുതല്‍ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി വാങ്ങാനാണോ ശ്രമമെന്നും വിലയിരുത്തുന്നുണ്ട്.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ പി.എസ്. സരിത്ത്, സ്വപ്‌ന സുരേഷ് എന്നിവരാണു ഡോളര്‍ കടത്ത് കേസിലും പ്രതിപ്പട്ടികയിലുള്ളത്. ഡോളര്‍ ദുബായിലേക്കു കടത്തിയ, യു.എ.ഇ. കോണ്‍സുലേറ്റിലെ ചീഫ് അക്കൗണ്ടന്റായ ഈജിപ്റ്റ് പൗരന്‍ ഖാലിദിനെയും പ്രതിചേര്‍ക്കും. പ്രമുഖരുള്‍പ്പെടെ കൂടുതല്‍ പ്രതികളുള്ള കേസാണിതെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. എന്നാല്‍, ശിവശങ്കറിന്റെ പേരില്ല.

ശിവശങ്കറിനെയും സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയ്ക്കു കുറ്റസമ്മതമൊഴി നല്‍കിയ സന്ദീപ് നായരെയുമാണു ഡോളര്‍ കടത്ത് കേസിലെ എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയത്. 2017ലെ ഹൈക്കോടതി ഉത്തരവനുസരിച്ച്, കസ്റ്റംസ് നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. എന്നാല്‍, ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുമ്പോഴും അറസ്റ്റിന്റെ കാര്യത്തില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ ഭിന്നതയുണ്ട്. സ്വര്‍ണക്കടത്തില്‍ ശിവശങ്കറെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവില്ലെന്നാണ് ഒരുവാദം. ഡോളര്‍ കടത്തില്‍ സഹായിച്ചതിന് അറസ്റ്റ് വേണമെന്നാണു മറുവാദം. ശിവശങ്കറിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നു കേന്ദ്ര നിര്‍ദേശമുള്ളതിനാല്‍, സ്വപ്‌നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിനു സാധ്യതയുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ ജയിലിലുള്ള പ്രതികളെ ഡോളര്‍ കടത്തിന് അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് നല്‍കിയ അപേക്ഷ പ്രത്യേകകോടതി ഇന്നു പരിഗണിക്കും. പ്രതികളെ ചോദ്യംചെയ്തശേഷമാകും ശിവശങ്കറെ കസ്റ്റഡിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ശിവശങ്കറിന്റെ അറസ്റ്റ് മറ്റന്നാള്‍വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. സ്വപ്‌നയേയും സരിത്തിനെയും ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിച്ച്, ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണു കസ്റ്റംസ് തീരുമാനം.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ എന്‍.ഐ.എയ്ക്കു 164ാം വകുപ്പുപ്രകാരം നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് കസ്റ്റംസ് നല്‍കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും. എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കാന്‍ സാങ്കേതിക തടസമുണ്ട്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മൊഴിപ്പകര്‍പ്പ് ചോദിച്ചിട്ടുണ്ട്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നേരിടാനാണു സന്ദീപിന്റെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍, ശിവശങ്കറിനെ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണു കസ്റ്റംസിനു ലഭിച്ച നിയമോപദേശം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് തടയാന്‍ എം. ശിവശങ്കര്‍ എന്‍.ഐ.എ. കോടതിയിലും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയെന്നു സൂചന. കഴിഞ്ഞ 14ന് അഭിഭാഷകനെ കാണാനെത്തിയ ശിവശങ്കര്‍ രണ്ട് മുന്‍കൂര്‍ജാമ്യ ഹര്‍ജികളിലാണ് ഒപ്പിട്ടത്. കസ്റ്റംസ് കേസില്‍ ഹൈക്കോടതിക്കും എന്‍.ഐ.എ. കോടതിക്കും. പാസ്‌പോര്‍ട്ടും മറ്റ് യാത്രാരേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാക്കാന്‍ കൊച്ചിയിലെത്തിയപ്പോഴാണു ശിവശങ്കര്‍ അഭിഭാഷകനെ കണ്ടത്. എന്തായാലും ശിവശങ്കറിന്റെ കാര്യത്തില്‍ കസ്റ്റംസ് എന്ത് നിലപാടെടുക്കുമെന്നതില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (12 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (19 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends