കണ്ണൂർ പയ്യന്നൂരിൽ ക്ഷേത്രങ്ങളില്‍ കവര്‍ച്ച, അന്വേഷണം കടുപ്പിച്ച് പോലീസ്! തെളിവായി കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ അമ്പരന്ന് അന്വേഷണ സംഘം....

കഴിഞ്ഞ ദിവസമാണ് നാടിനെ ഒന്നടങ്കം ഞെട്ടിച്ച മോഷണ കഥ പുറത്ത് വരുന്നത്. കണ്ണൂരിലെ കാങ്കോല്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ക്ഷേത്രങ്ങളില്‍ കവര്‍ച്ച. കാങ്കോല്‍ ശിവക്ഷേത്രത്തില്‍ ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രമുറ്റത്തെ ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.
അതേ സമയം, ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മോഷ്ടാവിനായുള്ള അന്വേഷണം നടക്കുകയാണ്.
രാവിലെ ക്ഷേത്രത്തിലെത്തിയ മേല്‍ശാന്തിയാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍ സുജാത സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് കേസെടുത്തിട്ടുണ്ട്. പയ്യന്നൂര്‍ ടൗണിലെ കൊക്കാനിശ്ശേരി നിക്കുന്നത്ത് തറവാട് ക്ഷേത്രത്തിലാണ് മറ്റൊരു കവര്‍ച്ച.
ഇവിടുത്തെ രണ്ട് ഭണ്ഡാരങ്ങളും ഭണ്ഡാരപ്പുരയുടെ രണ്ട് മുറികളും കുത്തിത്തുറന്നിട്ടുണ്ട്. കാങ്കോലില്‍ ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന്റെ അതേ മാതൃകയിലാണ് ഇവിടെയും ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചത്.
https://www.facebook.com/Malayalivartha























