Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം

21 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണന്‍ പഴയ പോലീസ് മന്ത്രിയും പുപ്പുലിയുമൊക്കെയാന്നു ഭാവിച്ചിട്ടു നിലവില്‍ കാര്യമൊന്നുമില്ല.  സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍  താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍  മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് സഹായത്തോടെ റെയ്ഡിനു കടന്നുവരാം. ഈ നാണം കെട്ട റെയ്ഡ് നടക്കുന്നതിനു മുന്‍പു തന്നെ മകന്‍ ബിനീഷിന്റെ ഉടായിപ്പ് അധോലോക മാളിക ഉപേക്ഷിച്ച്  കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുള്ള പാര്‍ട്ടി വക ഫ്‌ളാറ്റിലേക്കോ വാടകവീട്ടിലേക്കോ ചേക്കേറാന്‍ നിര്‍ബന്ധിതനാകുമോ  എന്നതേ അറിയേണ്ടതുള്ളു. നിലവിലെ സാഹചര്യത്തില്‍,  മകന്‍ അധോലോകം  ബിനീഷിന്റെ കാര്യം ആകെ അവതാളത്തില്‍ തന്നെ.

സ്വര്‍ണക്കളക്കടത്തും ഭൂമിക്കച്ചവടവും സാമ്പത്തിക ഇടപാടുകളുമൊക്കെ എങ്ങനെയും സഹിക്കാം.  ഇത് മൂന്നു മാസം വരെ ജാമ്യം കിട്ടാന്‍ വകുപ്പില്ലാത്ത മയക്കുമരുന്ന് കള്ളക്കടത്ത് വിതരണ കേസാണ്. മയക്കുമരുന്നുകടത്തു കേസില്‍ അനൂപ് മുഹമ്മദ് ഉള്‍പ്പെടുന്ന ബാംഗളൂര്‍ അധോലോക മാഫിയകളുമായി ബിനീഷിനുള്ള പങ്കു വ്യക്തമാകാന്‍  ഒന്നരയാഴ്ചയായി ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.  ബംഗളുരു മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി, നിലവില്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരിയെ ഒപ്പം  ഇരുത്തി തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യാന്‍ തിങ്കളാള്ച  ബാഗളൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ എത്താന്‍ പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ബിനീഷ് മുങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച ഹാജരാകാന്‍ ഇതു സംബന്ധിച്ച് പത്തു ദിവസം മുന്‍പ്  ബിനീഷിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് കൈമാറിയിരുന്നു. നോട്ടീസ് എന്നു ഭംഗിവാക്കു പറഞ്ഞാലും സംഗതി സമന്‍സ് തന്നെ. എന്തായാലും ഈ ഗതികെട്ട സാഹചര്യത്തിലും  കോടിയേരി ബാലകൃഷ്ണന്റെ മാനവും മനക്കരുത്തും മെയ്‌വഴക്കവും അപാരംതന്നൈന്നു പറയാതെ വയ്യ. ബിനീഷിനെ കണ്ടുകിട്ടാനില്ലെന്നു എന്‍ഫോഴ്‌സ്‌മെന്റ് പറയുമ്പോഴും മകനെ കാണാതെ പോയ അച്ഛന്റെ ആകുലതയും വ്യാധിയും ടെന്‍ഷനുമൊന്നും പാര്‍ട്ടിക്കാര്യത്തില്‍ മാത്രം വ്യാപൃതന്‍ എന്ന് ഭാവിക്കുന്ന കോടിയേരി ബാലകൃഷ്ണനില്‍ കാണാനില്ല. എന്റെ മകനെ ഉടന്‍ കണ്ടെത്തിത്തരണമെന്ന് ഈ മുന്‍പോലീസ് മന്ത്രി സംസ്ഥാനത്തെ പോലീസ് മേധാവി ലോക് നാഥ് ബഹറയോടൊന്നും പറഞ്ഞുകേട്ടില്ല. കാണാതെ പോയവരെ കണ്ടെത്താനുള്ള ഹേബിയസ് കോര്‍പറസ് ഹര്‍ജിയൊന്നും കൊടുക്കുന്നതായി ബാലകൃഷ്ണന്‍  പറഞ്ഞുകേള്‍ക്കുന്നതുമില്ല.

ബിനീഷ് എവിടെ ആരുടെ ലാവണത്തില്‍ ഒഴിച്ചുവെന്നും ഒളിപ്പിച്ചുവെന്നും കോടിയേരി സഖാവിന് കൃത്യമായി അറിയാമെന്ന കാര്യം അരിയാഹാരം ഭക്ഷിക്കുന്ന ശരാശരി മലയാളികള്‍ക്ക് മനസിലാക്കാനുള്ള ബുദ്ധിയൊക്കെയുണ്ടല്ലോ. മൊബൈലും ഫേസ് ബുക്ക് അക്കൗണ്ടും അടച്ചുപൂട്ടിയശേഷം ബിനീഷ് എവിടെപ്പോയി. ഗള്‍ഫിലും തമിഴ് നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലെ നാലു ജില്ലകളിലും സ്വത്തു വകകളും ഒളിത്താവളങ്ങളുമുള്ള ബിനീഷിനെ പൊക്കുകയെന്നത് എന്‍ഫോഴ്‌സ്‌മെന്ററിന് കടുത്ത പണിതന്നെ. മയക്കുമരുന്നുമായി പിടിയിലായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റിന് അറിയാനുള്ളത്.  ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷ് മുന്‍പുനടന്ന ചോദ്യം ചെയ്യലില്‍  നല്‍കിയ മൊഴികളില്‍ ഇഡിയ്ക്ക് പൊരുത്തക്കേടുകള്‍ തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ബിനീഷിന് സുഖമില്ലെന്നാണ് ചോദ്യം ചെയ്യലിനുള്ള മറുപടിയായി കോടിയേരി കുടുംബം ് അന്വേഷണ സംഘത്തോടു പറഞ്ഞത് .

ചോദ്യം ചെയ്യലില്‍ വ്യക്തമായ ഉത്തരം കൊടുക്കാനാകുന്നില്ലെങ്കില്‍ ബിനോയി അകത്താകുമെന്ന് കോടിയേരിക്കും കുടുംബത്തിനും നിയമോപദേശം ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍  ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ നില പരിശോധിച്ചറിയാന്‍ കൊച്ചി ഓഫീസിലെ എന്‍ഫോഴ്‌സ്‌മെന്റ് അധാകാരികള്‍ അന്വേഷിച്ചപ്പോഴാണ് ബിനീഷ് എവിടെയോ മുങ്ങിയ വിവരം പുറത്തറിയുന്നു. മടിയില്‍ കനമുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പേടിക്കേണ്ടതുള്ളു എന്ന് നൂറു തവണ ആര്‍ത്തിച്ചിട്ടുള്ള കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മടിയില്‍ കനമില്ലെങ്കില്‍ എന്തിന് നാണംകെട്ട് മുങ്ങല്‍ നടത്തണം. ശിവശങ്കരനെപ്പോലെ ചങ്കുവേദനയും തലവേദനയും ഞരമ്പുവേദനയുമൊക്കെ അഭിനയിച്ചു നടക്കേണ്ട ഗതികേട് കോടിയേരിയുടെ മകനു വരുമ്പോള്‍ കേരളം കോടിയേരി പറഞ്ഞ വിഖ്യാത ഡയലോഗ് പാടത്തു ജോലി, വരമ്പത്ത് കൂലി സ്വന്തം വീട്ടില്‍ തന്നെ കിട്ടുകയാണല്ലോ എന്നാണ് ഇന്ന് കേരളം പറഞ്ഞുപോകുന്നത്.

എന്നാല്‍, കോടിയേരി ബാലകൃഷ്ണനൊപ്പം താമസിക്കുന്ന ബിനീഷ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരമെന്നിരിക്കെയാണ് മകനെ കാണാത്ത വിഷമം അച്ഛന്‍ ബാലകൃഷ്ണന്‍ പുറത്തുവിടാത്തത്. മകന്‍ അറസ്റ്റുപേടിച്ച് ഒളിച്ചുപോയശേഷവും ഇതേ അച്ഛന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മുന്നിലിരുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ പാര്‍ട്ടിയെ ന്യായീകരിക്കുന്ന തള്ള് തുടരുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന ബിനീഷ് കുറച്ചുനാളുകളായി ഈ അക്കൗണ്ടുകളില്‍ അപ്‌ഡേഷന്‍ നടത്തുന്നതേയില്ല. ബാംഗളൂര്‍ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് മേയ് മുതല്‍ ജൂലൈ വരെ  76 തവണ ബിനീഷ് കൊടിയേരിയുമായി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണില്‍ മാത്രം 58 കോളുകളാണ് നടത്തിയത്.

സ്വപ്‌ന ഒളിക്കാന്‍ പാഞ്ഞതും അനൂപും ബിനീഷും ഒരുക്കിയ ബാംഗളൂരിലെ ലാവണത്തില്‍തന്നെയായിരുന്നു. നിയമോപദേശം വാങ്ങി മുങ്ങിയെങ്കിലും ബിനീഷ് ചോദ്യം ചെയ്യലിന് എത്തിയേ തീരു. കുരുക്കു മുറുകുന്ന സാഹചര്യത്തില്‍ ഉത്തരമില്ലാതെ ബിനീഷ് കോടിയേരി അറസ്റ്റിലായാല്‍ ആ നിമിഷമുണ്ടാകും കോടിയേരി ബാലകൃഷ്ണന്റെ രാജി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (6 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (6 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (6 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (6 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (8 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (8 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (8 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (9 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (9 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (9 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (10 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (10 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (10 hours ago)

Malayali Vartha Recommends