Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം കുറയും.....ജാഥയില്ല, കൊട്ടിക്കലാശമില്ല... പൊന്നാടയും നോട്ടുമാലയും നാടിളക്കുന്ന ജാഥാപരമ്പരകളും കൊട്ടിക്കലാശവും ഇല്ലാതെയൊരു തെരഞ്ഞെടുപ്പ്... തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ്' മാര്‍ഗനിര്‍ദേശങ്ങളങ്ങനെ...

22 OCTOBER 2020 07:06 AM IST
മലയാളി വാര്‍ത്ത

തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം കുറയും..... പൊന്നാടയും നോട്ടുമാലയും നാടിളക്കുന്ന ജാഥാപരമ്പരകളും കൊട്ടിക്കലാശവും ഇല്ലാതെയൊരു തെരഞ്ഞെടുപ്പ്. പണക്കൊഴുപ്പും ആഡംബരവും ആള്‍ക്കൂട്ടവുമില്ലാതെയാകും ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതല്‍ വോട്ടെണ്ണല്‍ വരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

സര്‍വകക്ഷി യോഗത്തിലെ ധാരണകളുടെ ചുവടുപിടിച്ചാണു മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 പ്രതിനിധികളെയാണു തെരഞ്ഞെടുക്കേണ്ടത്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നു കമ്മിഷന്‍ അറിയിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോവിഡ്' മാര്‍ഗനിര്‍ദേശങ്ങളങ്ങനെ... ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ജാഥയും കൊട്ടിക്കലാശവും വേണ്ട. പ്രചാരണത്തിനു സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുക. ജീവനക്കാര്‍ക്കു പരിശീലനം ചെറു ഗ്രൂപ്പുകളായി; എ.സി. ഹാളുകളില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ഓരോ പ്രതിനിധി, പരമാവധി 40 പേര്‍. പത്രിക സമര്‍പ്പണം ഒരു സമയം ഒരു സ്ഥാനാര്‍ഥിക്കു മാത്രം. പത്രിക നല്‍കാന്‍ പരമാവധി മൂന്നുപേര്‍. വരാന്‍ ഒരു വാഹനം.പത്രിക സ്വീകരിക്കുമ്പോള്‍ മാസ്‌ക്, കൈയുറ, ഫെയ്സ് ഷീല്‍ഡ് നിര്‍ബന്ധം. സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവാണെങ്കിലോ ക്വാറന്റൈിനിലാണെങ്കിലോ നിര്‍ദേശകനു പത്രിക സമര്‍പ്പിക്കാം.

സൂക്ഷ്മ പരിശോധനയ്ക്ക് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവേശനം. പരമാവധി 30 പേര്‍. പ്രചാരണത്തിനുള്ള ഭവനസന്ദര്‍ശനത്തിന് അഞ്ചു പേര്‍ മാത്രം. റോഡ് ഷോയ്ക്കും വാഹനറാലിക്കും പരമാവധി മൂന്നു വാഹനം.യോഗങ്ങള്‍ എന്നിവ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം.
പൊതുയോഗത്തിനു പോലീസിന്റെ അനുമതി വാങ്ങണം. നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം. പ്രചാരത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ ബോധവല്‍ക്കരണവും നടത്തുക.

സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ വേണ്ട. കോവിഡ് പോസിറ്റീവ്/ക്വാറന്റൈന്‍ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്. പോളിങ് സ്റ്റേഷനുകള്‍ വോട്ടിങ് തലേന്ന് അണുവിമുക്തമാക്കണം. പോളിങ് സ്റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡറും ഒരു പോലീസ് ഉദ്യോഗസ്ഥനും. പോളിങ് ഏജന്റുമാര്‍ക്ക് ഇരിപ്പിടം സാമൂഹിക അകലം പാലിച്ച്. പോളിങ് ഉദ്യോഗസ്ഥര്‍ തലേന്നു മുതല്‍ പോളിങ് സ്‌റ്റേഷനില്‍ താമസിക്കണം.

ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്.പോളിങ് ബൂത്തിനു പുറത്ത് വെള്ളവും സോപ്പും വേണം. ബൂത്തില്‍ സാനിറ്റൈസര്‍ കരുതണം. വോട്ടര്‍മാര്‍ക്കു ക്യൂ നില്‍ക്കാന്‍ അകലമിട്ട് അടയാളപ്പെടുത്തണം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ക്യൂ്യ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ക്യൂ നിര്‍ബന്ധമില്ല.

സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. മാസ്‌ക്, കൈയുറ നിര്‍ബന്ധം. വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറുമ്പോഴും പോകുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം. വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം, തിരിച്ചറിയല്‍ രേഖ കാണിക്കണം.

തിരിച്ചറിയാന്‍ ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം. വോട്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം പതിക്കണം ത്രിതല പഞ്ചായത്തുകള്‍ക്ക് മൂന്നു വോട്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഒരു വോട്ട്. കോവിഡ് പോസിറ്റീവുകാര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട്. വോട്ടെണ്ണല്‍ അതത് വിതരണസ്വീകരണ കേന്ദ്രങ്ങളില്‍വച്ച്. കൗണ്ടിങ് ഓഫീസര്‍മാര്‍ കൈയുറ, മാസ്‌ക് ഉപയോഗിക്കണം. സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം.. കോവിഡ് മാനദണ്ഡം പാലിച്ചാകണം വിജയാഹ്ളാദ പ്രകടനങ്ങള്‍ നടത്തേണ്ടത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends