Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച്‌ കാറില്‍ കത്തിയ നിലയിൽ കണ്ടെത്തിയത് ദീപ്തി ടീച്ചറുടെ മൃതദേഹം... കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ കണ്ട കാഴ്ച്ച ഭയാനകം! 24 മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍; അമ്പരന്ന് നാട്ടുകാർ

22 OCTOBER 2020 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നിടത്ത് കത്തിക്കരിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതില്‍ കോഴിക്കോട് കാരശ്ശേരിയില്‍ യുവതിയെ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്ലാത്തോട്ടത്തില്‍ ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരഞ്ചാട്ടില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് മരിച്ച ദീപ്തി.വൈകിട്ട് നാലു മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു സമീപത്തുവച്ച്‌ കാറില്‍ കത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ദീപ്തിയുടെ സ്വന്തം വാഹനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്‍റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റില്‍ സീറ്റ് ബെല്‍റ്റ് ഇട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.

കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

എന്നാൽ സംഭവത്തില്‍ ഉച്ചയക്ക് ശേഷം അധ്യാപിക കാര്‍ ഓടിച്ചുപോകുന്നത് കണ്ടവരുണ്ടെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്. വാഹനത്തിനുള്ളില്‍ നിന്ന് മണ്ണെണ്ണയും കണ്ടെടുത്തു. ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മൂന്ന് കുട്ടികളുണ്ട്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അധ്യാപികയായ ദീപ്തിയുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്. നാട്ടുകാരാണ് വിവരം പൊലിസിനെ അറിയിച്ചത്.

അതേസമയം മറ്റ് രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ കോട്ടയത്ത് ഒരു യുവാവും പാലക്കാട് കൊടുവായൂരി ലോറി ക്ലീനറും പൊള്ളലേറ്റു മരിച്ചു. പാലക്കാട്ടു ലോറിയില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോറിയില്‍ വച്ച്‌ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ അപകടമുണ്ടായതെന്നാണ് നിഗമനം. ലോറിയില്‍ നിന്ന് ഗ്യാസ് സ്റ്റൗ കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ആദ്യം അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു.

തീ അണച്ചതിന് ശേഷമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ കോട്ടയത്ത് വീട്ടുകാരോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ യുവാവിനെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തില്‍ യുവാവ് ജീവനൊടുക്കി. പെരുവ ആറക്കല്‍ ജോസഫ്-ലൈസ ദമ്ബതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (17 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (59 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends