എന്‍ഫോഴ്സ്മെന്റ് കലിപ്പില്‍... കോടിയേരിയുടെ കഷ്ടകാലം .... ബിനീഷ് കോടിയേരിയെ വളഞ്ഞിട്ട് പിടിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍.. കോടിയേരിയുടെ മുട്ടിടിക്കുന്നു!

അധോലോകം ബിനീഷ്മോനെ എത്ര ദിവസം സിപിഎം സംസ്ഥാന സെക്രട്ടിയും മുന്‍ പോലീസ് മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് ഒളിപ്പിക്കാനാകും. കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം മാത്രമല്ല കസ്റ്റംസ് നാര്‍ക്കോട്ടിക്സ് വിഭാഗവും ഒരേ സമയം ബിനീഷ് കോടിയേരിയെ തിരുവനന്തപുരത്തും കൊച്ചിയിലും കൊല്ലം ജില്ലയുടെ തമിഴ് നാട് അതിര്‍ത്തി മേഖലയിലുമൊക്കെ തെരയുകയാണ്. ഇന്നോ നാളെയോ കോടിയേരിയുടെ വീട്ടിലും ബിനീഷ് കോടിയേരിയുടെ വീട്ടിലും വരെ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ എന്ന പേരില്‍ കടന്നുവരാം. കീഴടങ്ങിയാല്‍ ബിനീഷ് കോടിയേരി അറസ്റ്റിലാകും എന്നു തീര്‍ച്ചയായിരിക്കുന്നു. കാരണം അത്രത്തോളം തെളിവുകളുമായാണ്എന്‍ഫോഴ്സ്മെന്റ് രണ്ടാം ഘട്ടം ചോദ്യം ചെയ്യലിന് മയക്കുമരുന്നു കേസിലെ രണ്ടാം പ്രതി അനീഷ് മുഹമ്മദിനെ ജയില്‍നിന്നിറക്കി ബാംഗളൂരുവില്‍ കാത്തിരിക്കുന്നത്.
ബാംഗളൂരു ആസ്ഥാനമായ മയക്കുമരുന്ന് കടത്തു കേസില്‍ പിടിയിലായ അനീഷ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന നിഗമനത്തില്‍ ചോദ്യം ചെയ്യാന്‍ സമന്‍സ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ബിനീഷ് ഒരാഴ്ചയായി ഒളിവില്‍ പോയിരിക്കുന്നത്. നാര്‍ക്കോട്ടിക്സ് ബ്യൂറോ അറസ്റ്റു ചെയ്ത് ബാംഗളൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയില്‍ അടച്ചിരിക്കുകയാണ് അനീഷ് മുഹമ്മദ് എന്ന ബിനാമി മയക്കുമരുന്നു വ്യാപാരിയെ. ഇയാളുടെ മയക്കുമരുന്നു വ്യാപാരത്തില്‍ 2015 മുതല്‍ ബിനീഷ് കോടിയേരിക്കും പങ്കാളിത്തമുണ്ടായിരുന്നു എന്ന സൂചനയില്‍തന്നെയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നതെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടാണ് സിപിഎം പാര്‍ട്ടിയുടെ സംസ്ഥാനത്തെ രണ്ടാം നേതാവിന്റെ അധോലോക പുത്രന്‍ ബിനീഷ് ഒളിവില്‍പോയിരിക്കുന്നത്.
അഞ്ചേ അഞ്ചു ദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റ് സെന്‍ട്രല്‍ ജയില്‍നിന്നും കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്ന അനീഷ് മുഹദിനെ ബിനീഷ് കോടിയേരിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനിരിക്കെയാണ് ഈ ഒളിച്ചുപോക്കെന്നോര്‍ക്കണം. മുന്‍പ് ബാംഗളൂരില്‍ എന്‍ഫോഴ്സ്മെന്റ് ബിനീഷുമായുള്ള പണമിടപാടു സംബന്ധിച്ച ചോദ്യം ചെയ്യലില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ വന്ന സാഹചര്യത്തിലാണ് ബിനീഷിനെ അനീഷ് മുഹമ്മദിനൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യുന്നത്. ഒരുമിച്ചുള്ള ചോദ്യം ചെയ്യലില്‍ ബാംഗളൂരിലെ ഹോട്ടല്‍ ഇടപാട് മാത്രമല്ല ബിനീഷ് കോടിയേരിയുടെ ബാംഗളൂരിലുള്ള ഒട്ടനവധി നിക്ഷേപങ്ങളിലും കച്ചവടങ്ങളിലുമുള്ള സാമ്പത്തിക ഇടപാടുകളാണ് പുറത്തുവരികയാണ്.
കോടികളുടെ ഈ ഇടപാടുകള്‍ക്ക് ഉത്തരം പറയാന്‍ ബിനീഷ് കോടിയേരി നന്നായി വിയര്‍ക്കുമെന്ന് കോടിയേരി ബാലകൃഷ്ണും കുടുംബത്തിനും നന്നായി അറിയാം. ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് സിപിഎം നേകാത്തകളും ചാനലുകളില്‍ നുണയുടെ പെരുമഴ പെയ്യിക്കുന്ന ഡിവൈഎഫ് യുവ തുര്‍ക്കികളുമൊക്കെ മാളത്തില്‍ ഒളിച്ചതൊക്കെ കോടിയേരി കുടുംബത്തിന്റെ അധോലോക ബന്ധങ്ങള്‍ ഉത്തരം കൊടുക്കാന്‍ പോയാല്‍ പാര്‍ട്ടി ഇനിയും നാറും എന്ന തിരിച്ചറിവില്‍തന്നെയാണ്.
ബിനീഷിനെ പിടികൂടി രണ്ടോ മൂന്നോ ദിവസം തുടരെ നിര്‍ണായകമായ ചോദ്യം ചെയ്യല്‍ നടത്തിയാല്‍ പുറത്തുവരുന്ന കാര്യങ്ങള്‍ അറിയുമ്പോള്‍ കേരളം ഞെട്ടുമെന്ന് തീര്‍ച്ച. ബാംഗളൂരും ഗോവയും കൊച്ചിയും കുമരകവും കേന്ദ്രീകരിച്ച് അനീഷ് നടത്തുന്ന മയക്കുമരുന്ന് ഇടപാടുകളില്‍ ബിനീഷ് കോടിയേരിയുടെ പങ്കാളിത്തം മാത്രമല്ല അനീഷിന്റെ അക്കൗണ്ടുകളില്‍ അന്‍പത് പേരില്‍നിന്നായി വന്നിരുന്ന പണം ബിനീഷ് മറ്റ് ബിനാമികളുടെ പേരില്‍ അയച്ചുകൊടുത്തിരുന്നതാണോ എന്നതിലും വ്യക്തത വരേണ്ടിയിരിക്കുന്നു.
ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി അനീഷ് മുഹമ്മദിന് നല്‍കിയത് 60 ലക്ഷമെന്ന് അനീഷ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയെങ്കിലും ബിനീഷ് പറയുന്നത് അഞ്ചു ലക്ഷമേയുള്ളുവെന്നാണ്. കൈയില്‍ നയാ പൈസയില്ലാകെ കേരളത്തില്‍ നിന്ന് ബാംഗളൂരില്‍ ബനിയന്‍ കച്ചവടത്തിനെത്തിയ അനീഷ് ഇന്ന് മദ്യം മയക്കുമരുന്ന് ഹോട്ടല്‍ പെണ്‍വാണിഭം റിയല്‍ എസ്റ്റേറ്റ് തുടങ്ങി വന്‍ ബിസിനസിലെ പ്രധാന കണ്ണായി വളര്‍ന്നതിനു പിന്നിലെ പ്രധാന നടത്തിപ്പുകാരന്‍ ബിനീഷ് കോടിയേരി തന്നെയെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഓഗസ്റ്റ് 21നാണ് അനുപ് ബാംഗളൂരില്‍ അറസ്റ്റിലാകുന്നത്. ഓഗസ്റ്റ് 19ാ-ാം തീയതി അനൂപും ബിനീഷ് കോടിയേരിയും തമ്മില്‍ അഞ്ചു തവണ ഫോണ്‍വിളിയുണ്ടായി.
2015ലാണ് ബാംഗളൂരിലെ കമ്മഹഹള്ളിയില്‍ അനീഷ് മുഹമ്മദ് ഹോട്ടല്‍ തുടങ്ങുന്നത്. ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നല്‍തിയതായി ഇയാല്‍ എന്‍ഫോഴ്സ്മെന്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ മാസം ആറിന് ബിനീഷിനെ ബാംഗളൂരില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. 2015ല്‍ തന്നെയാണ് ബിനീഷ് ബാംഗളൂരില്‍ മണി എക്സ്ചേഞ്ച് സ്ഥാപനം തുടങ്ങിയതെന്നും മറ്റൊരു കാര്യം. മുന്‍പ് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയപ്പോള്‍ തിരുവനന്തപര്ത്തുനിന്നും രണ്ടു വക്കീലന്‍മാരുടെയും സഹോദരന്‍ ബിനോയി കോടിയേരിയുടെയും അകമ്പടിയില്‍ മാസ്‌കിട്ട് മുഖം മറച്ച് ബാംഗളൂരില്‍ വിമാനം ഇറങ്ങി സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ത്ത് ചോദ്യം ചെയ്യലിനു വിധേയനായി വെള്ളം കുടിച്ചും വിയര്‍ത്തും മടങ്ങി വന്ന കളിയല്ല ഇനി നടക്കാനുള്ള ചോദ്യം ചെയ്യല്‍. റഷ്യയില്‍ നിന്നും ഗള്‍ഫില്‍നിന്നും സുന്ദരികളായ യുവതികളെ എത്തിച്ച് മയക്കുമരുന്ന കടത്തിയതും ഗോവയിലെ ബീച്ചുകളിലും ബാംഗളൂരിലും നിശാപാര്‍ട്ടികളില്‍ ഇത് വിറ്റഴിച്ചതും കൊച്ചിയിലെയും ബാംഗളൂരിലേയും സിനിമാ ലോകത്ത് ഇത് വ്യാപകമായി എത്തിച്ചതുമൊക്കെയായി കോടികളുടെ ഇടപാടുകളുടെ കഥയാണ് പുറത്തുവരാനുള്ളത്.
ഒരു ഗതിയും പരഗതിയുമില്ലാതെ ബാംഗളൂരിലെത്തിയ അനീഷ് മുഹമ്മദിന് കോടികള്‍ എവിടെ നിന്നു കിട്ടി. ഈ പണമൊക്കെ പ്രധാനമായും എത്തിയതിരിക്കുന്നത് കൊച്ചിയിലെയും തിരുവനന്തപുരത്തെയും ബാംഗളൂരൂവിലെയും പ്രമുഖ ബാങ്കുകളില്‍നിന്നാണെന്നു മാത്രമല്ല ഓരോ പണം വരവിനു തൊട്ടുപിന്നാലെ ഇവര്‍ ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ വിളിയുടെ രേഖകള്‍ക്കും വ്യക്തത വരുത്തിയേ തീരു. മയക്കുമരുന്നു കേസില്‍ അനീഷ് മുഹമ്മദ് ബാംഗൂരില്‍ അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ രാവും പകലുമായി നടന്ന 76 ഫോണ്‍കോളുകള്‍ മാത്രമല്ല സ്വപ്നാ സുരേഷ് ബാംഗളൂരില്‍ ഒഴി്ച്ചുപാര്‍ക്കാന്‍ എത്തി അറസ്റ്റിലാകുന്നതുവരെ അനീഷും ബിനീഷ് കോടിയേരിയും തമ്മില്‍ നടന്ന ഫോണ്‍വിളികളും ഒപ്പം ഇതേ ദിവസങ്ങളില്‍ അനീഷ് ് എന്‍ഫോഴ്സ്മെന്റ്ിന് അറിയാനുള്ളത്.
ജൂണില്‍ മാത്രം 58 തവണയാണ് ബിനീഷ്- അനീഷ് കൂട്ടാളികള്‍ ഫോണ്‍വിളികള്‍ നടത്തിയതതായി കണ്ടെത്തിയിരിക്കുന്നത്. സ്വപ്ന ബാംഗളൂരിലേക്കു കടക്കുന്നതിനു രണ്ടു ദിവസം മുന്‍പും ബിനീഷും അനീഷും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അനീഷിന്റെ അക്കൗണ്ടില്‍നിന്നു മയക്കുമരുന്ന് സംഘത്തിന് പോയ പണം പല ഘട്ടത്തിലും കേരളത്തില്‍ നിന്നാണ് അനീഷിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നത്. ജൂണില്‍ കൊച്ചിയിലും കുമരകത്തും നടന്ന മയക്കുമരുന്നു നിശാപാര്‍ട്ടികളും കുമരകത്തെ സ്റ്റാര്‍ റിസോര്‍ട്ടില്‍നിന്നെടുത്ത ബിനോയി കോടിയേരിയുടെ ഫോട്ടോയും വിദേശത്തുനിന്നുള്ള നര്‍ത്തകിമാര്‍ പങ്കെടുത്തതുമൊക്കെയായി വേറെയും കാര്യങ്ങള്‍. ബിനീഷ് ഇന്നും കീഴടങ്ങുന്നില്ലെങ്കില്‍ പിടികിട്ടാപ്പുള്ളിയെ കണ്ടെത്തികൊടുക്കുന്നവര്‍ക്ക് പ്രതിഫലവും ഉള്‍പെടെയുള്ള പരസ്യം നല്‍കാനുള്ള നീക്കത്തിലാണ് എന്‍ഫോഴ്സ്മെന്റ്. കോടിയേരി ബാലകൃഷ്ണന്‍ മുന്‍പ് ചുമതല വഹിച്ചിരുന്ന പാര്‍ട്ടി പത്രത്തിലും വായിക്കേണ്ടിവരുമോ ഈ പരസ്യം എന്നതും കാത്തിരുന്നുകാണാം.
https://www.facebook.com/Malayalivartha