Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

സ്പ്രിന്‍ക്ലര്‍ കരാറിൽ വീഴ്‌ച; കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് വ്യക്തം, സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്

22 OCTOBER 2020 05:16 PM IST
മലയാളി വാര്‍ത്ത

സ്പ്രിന്‍ക്ലര്‍ കരാറിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. കരാറിന് മുൻപ് നിയമ സെക്രട്ടറിയോട് ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ലെന്നും വ്യക്തമാക്കുന്നു. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായതായും മാധവന്‍ നമ്ബ്യാര്‍-ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 23 പേജുള്ള റിപ്പോര്‍ട്ടില്‍ കരാറില്‍ വീഴ്ച സംഭവിച്ചുവെന്നത് ചൂണ്ടിക്കാട്ടുന്നു. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാറിനെ സമീപിച്ചത് സ്പ്രിന്‍ക്ലറാണ്. കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായി. ഇത് 10 ദിവസത്തിനകം സി-ഡിറ്റിന്‍റെ സര്‍വറിലേക്ക് മാറ്റി. വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ല. എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നഷ്ടമായിട്ടില്ല എന്നും സമിതി പറയുന്നു.വിവര സുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.സ്പ്രിന്‍ക്ലര്‍ കരാര്‍ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. എന്നാല്‍, പരിശോധന പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.നേരത്തെ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന്‌ നേരത്തെ സംശയം ഉയർന്നിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത് എന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ നേരത്തെ വ്യക്തമായത് ‌. വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയില്‍ കൃത്രിമം നടന്നുവെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്‌.മാര്‍ച്ച് 25ന് പ്രാബല്യത്തില്‍ വരികയും ഏപ്രില്‍ രണ്ടിന് ഔദ്യോഗിക രൂപത്തില്‍ വരികയും ചെയ്ത കരാറാണ് ഇത്. ഏപ്രില്‍ രണ്ടിന് വന്നിരിക്കുന്ന ഓര്‍ഡര്‍ ഫോമില്‍ പലകാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഫോമില്‍ അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധി ഏപ്രില്‍ രണ്ടെന്ന് ഒപ്പിനോടൊപ്പം തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഐടി സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഏപ്രില്‍ രണ്ടിന് ഓഡര്‍ ഫോമില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ഫോമുമായി ബന്ധപ്പെട്ട രേഖകളുടെ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ആ രേഖകള്‍ ഏപ്രില്‍ രണ്ടിനാണ് തയ്യാറാക്കിയതെന്നും വ്യക്തമാണ്. എന്നല്‍ അതിനൊപ്പമുള്ള വിവരസുരക്ഷാ ഉറപ്പാക്കല്‍ കരാറിലാണ് കൃത്രിമം സംശയിക്കുന്നത്.ബന്ധപ്പെട്ട വിരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പുനല്‍കുന്നതാണ് ഈ കരാര്‍.

ഇതില്‍ മാര്‍ച്ച് 24 ആണ് പ്രാബല്യത്തില്‍ വരുന്ന തിയ്യതി എന്നും വ്യക്തമാക്കുന്നു. എന്നാല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ഈ രേഖകള്‍ ഉണ്ടാക്കിയത് ഏപ്രില്‍ 14 നാണ് എന്ന് വ്യക്തമാകും.ഏപ്രില്‍ 14ന് ഉച്ചയ്ക്കാണ് ഈ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വെബസൈറ്റിന്റെ പ്രോപ്പര്‍ട്ടീസ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഏപ്രില്‍ 2ന് അമേരിക്കന്‍ പ്രതിനിധി ഡെയ്റ്റ് സഹിതം കരാറില്‍ ഒപ്പിട്ടപ്പോള്‍ കൃത്രിമം സംശയിക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രതിനിധിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല.ഇത് ഡിജിറ്റലായാണോ രേഖപ്പെടുത്തിയതെന്നും സംശയിക്കുന്നു.

എന്നാല്‍ കേരളസര്‍ക്കാരിന്റെ പ്രതിനിധിയുടെ ഒപ്പില്‍ ഡിജിറ്റല്‍ സാമ്യം ഇല്ലാത്തതും സംശയത്തിന് ഇടനല്‍കുന്നു. ഒപ്പ് കട്ട് ആന്റ് പേസ്റ്റ് ആണോയെന്നും സംശിക്കുന്നു.സാധാരണ ഓര്‍ഡര്‍ ഫോമിനോടൊപ്പമാണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും തയ്യാറാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്നകരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാര്‍ തയ്യാറാക്കിയത് ഏപ്രില്‍ 14ന് ആണ് എന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്. വിവര സുരക്ഷ ഉറപ്പാക്കുന്ന കരാറില്‍ അത് പ്രാബല്യത്തില്‍ വരുന്ന തിയ്യതി മാര്‍ച്ച് 24 മുതലാണെന്നും വ്യക്തമാക്കുന്നുണ്ട്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (6 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (7 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (9 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (9 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (9 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (9 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (10 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (11 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (11 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (11 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (11 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (12 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (12 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (12 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (12 hours ago)

Malayali Vartha Recommends